Subscribe Us

ബൈക്കില്‍ സഞ്ചരിക്കവെ തടഞ്ഞുനിര്‍ത്തി; ഇതരമതസ്ഥരായ യുവാവിനെയും യുവതിയെയും ചോദ്യം ചെയ്തു; പിന്നാലെ സദാചാര ഗുണ്ടാ ആക്രമണം; ഏഴ് പേര്‍ അറസ്റ്റില്‍.

 


ഹാവേരി: കർണാടകയിലെ ഹാവേരിയില്‍ ഇതരമതസ്ഥരായ സുഹൃത്തുക്കള്‍ക്കു നേരെ സദാചാരാക്രമണം. ബൈക്കില്‍ സഞ്ചരിക്കവെ യുവാവിനെയും യുവതിയെയും തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.

ഒമ്ബതംഗ സംഘം സദാചാര പൊലീസ് ചമഞ്ഞ് ഇരുവരെയും ചോദ്യം ചെയ്ത് മർദിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഇരുവരുടെയും വ്യത്യസ്ത മതത്തെച്ചൊല്ലി ചോദ്യങ്ങളുന്നയിച്ചു. പിന്നീട് യുവാവിനെ മർദിച്ച്‌ ഇരുവരെയും ബലംപ്രയോഗിച്ച്‌ വേർപെടുത്താനും ശ്രമിച്ചു. തങ്ങള്‍ സഹപ്രവർത്തരാണെന്നും സുഹൃത്തുക്കള്‍ മാത്രമാണ് മറ്റു ബന്ധങ്ങളൊന്നുമില്ലെന്നും ഇരുവരും പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും അക്രമം തുടരുകയായിരുന്നു.

ഇവരെ ആക്രമിക്കുന്നത് കണ്ട പ്രദേശവാസിയാണ് പൊലീസിനെ അറിയിച്ചത്. യുവതിയുടെയും യുവാവിന്റെയും പരാതിയില്‍ ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു പേരെ കണ്ടെത്താനായില്ല.

ഹാവേരിയില്‍ ദിവസങ്ങള്‍ക്ക് മുമ്ബ് വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട യുവതിക്കും യുവാവിനും സദാചാര ഗുണ്ടകളുടെ ആക്രമണം നേരിട്ടിരുന്നു. ഹോട്ടല്‍മുറിയിലേക്ക് ഇരച്ചെത്തിയ സദാചാരഗുണ്ടാസംഘം യുവാവിനെയും യുവതിയേയും മർദിക്കുകയായിരുന്നു. അതിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്ബാണ് പുതിയ സംഭവം.l

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Top Post Ad

Below Post Ad