Subscribe Us

സൗത്ത് ഇന്ത്യൻ ബാങ്ക് പെരിന്തൽമണ്ണ ശാഖ വിപുലമായ സൗകര്യങ്ങളോടെ പുതിയ മേൽവിലാസത്തിൽ പ്രവർത്തനം ആരംഭിച്ചു

 


മലപ്പുറം, സെപ്റ്റംബർ 19, 2026: പെരിന്തൽമണ്ണയിലെ കോഴിക്കോട് റോഡിൽ ശാന്തി നഗറിലുള്ള സി ടി ടവറിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പെരിന്തൽമണ്ണ ശാഖ പുതിയ മേൽവിലാസത്തിൽ കൂടുതൽ സൗകര്യങ്ങളോടുകൂടി പ്രവർത്തനം ആരംഭിച്ചു. ചമയം ടെക്സ്റ്റൈൽസ്, പെരിന്തൽമണ്ണ മാനേജിംഗ് ഡയറക്ടർ മുണ്ട്രയിൽ മുഹമ്മദ് പുതിയ ശാഖാ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബാങ്കിന്റെ ഉപഭോക്താക്കളും അഭ്യുദയകാംക്ഷികളും മറ്റ് വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുത്തു.

ശാഖയിലെ ഓൺസൈറ്റ് എ.ടി.എം സൗകര്യത്തിന്റെ ഉദ്ഘാടനം സ്കൈ ഗോൾഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ റഫീഖ് പാറയിലും സ്ട്രോംഗ് റൂമിന്റെ ഉദ്ഘാടനം ജെയ്ൻ മാർക്കറ്റിംഗ് മാനേജിംഗ് പാർട്ണർ ജോഷി ഫ്രാൻസിസും നിർവഹിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് ജനറൽ മാനേജറും എമർജിംഗ് കോർപ്പറേറ്റ് ഗ്രൂപ്പ് ബിസിനസ് ഹെഡുമായ ബിനോയ് ആർ. കെ., ഡെപ്യൂട്ടി ജനറൽ മാനേജറും ഗവൺമെന്റ് ബിസിനസ് ഹെഡുമായ രഞ്ജിത്ത് ആർ. നായർ, ഡെപ്യൂട്ടി ജനറൽ മാനേജറും കോഴിക്കോട് റീജിയണൽ ഹെഡുമായ ജാക്വലിൻ എം. ഫെർണാണ്ടസ്, ക്ലസ്റ്റർ ഹെഡ് ഉമേഷ് പി. കെ., ബ്രാഞ്ച് ഹെഡ് നന്ദഗോപാൽ എസ്. എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad