കാസർകോട് കുമ്പള അനന്തപുരത്തെ ഓയിൽ ഫാക്ടറി രൂക്ഷമായ മലിനീകരണവും ദുർഗന്ധവും ഉണ്ടാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ നിർദേശം നൽകി. സമീപത്തെ വീടുകളിലെ കിണറുകളിലേക്ക് ഫാക്ടറിയിൽ നിന്നുള്ള മലിനജലവും രാസമാലിന്യവും എത്തുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
പ്രദേശവാസികൾക്ക് ഛർദി, ചുമ, വയറിളക്കം, ശ്വാസതടസ്സം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഇതേ വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതിനെ തുടർന്നാണ് വിഷയത്തിൽ ജില്ലാ ഭരണകൂടം ഇടപെട്ടത്. ഫാക്ടറിയുടെ പ്രവർത്തനം കുടിവെള്ളത്തെ ബാധിക്കുന്നതായി അന്വേഷണത്തിൽ സ്ഥിരീകരിച്ചതിനെ തുടർന്നാണ് അടച്ചുപൂട്ടൽ നിർദേശം നൽകിയതെന്നാണ് റിപ്പോർട്ട്.
.jpg)


%20(468%20x%2090%20px)%20(1).jpg)

