Subscribe Us

തിരുവോണം ബമ്പർ: TL 360615ന് 30 കോടി; ഭാഗ്യശാലി ആരെന്ന് അറിയാൻ കാത്തിരിപ്പ്

 


തിരുവനന്തപുരം:   സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 30 കോടി രൂപയുടെ തിരുവോണം ബമ്പർ ഇത്തവണ തളിപ്പറമ്പിലേക്ക്. തളിപ്പറമ്പിലെ പി.വി. വത്സരാജന്റെ ഉടമസ്ഥതയിലുള്ള 'തമ്പുരാൻ ലോട്ടറി സ്റ്റാളി'ൽ നിന്ന് വിറ്റഴിഞ്ഞ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.


ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 30 കോടി രൂപയുടെ ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിനാണ് ലഭിച്ചത്. ഒരുകോടി രൂപവീതം 20 പേർക്കാണ് രണ്ടാം സമ്മാനം. 25 ലക്ഷം രൂപവീതം 20 പേർക്ക് മൂന്നാം സമ്മാനവും ലഭിക്കും.


ഒരുകോടി രൂപവീതം 20 പേർക്കാണ് രണ്ടാം സമ്മാനം. 25 ലക്ഷം രൂപവീതം 20 പേർക്ക് മൂന്നാം സമ്മാനവും ലഭിക്കും. നാലാം സമ്മാനം 10 പേർക്ക് അഞ്ച് ലക്ഷം രൂപവീതവും, അഞ്ചാം സമ്മാനം 10 പേർക്ക് 2 ലക്ഷം രൂപവീതവുമാണ്. കൂടാതെ, ആറാം സമ്മാനമായി 5,000 രൂപവീതം 54,000 പേർക്കും, ഏഴാം സമ്മാനമായി 2,000 രൂപവീതം 81,000 പേർക്കും, എട്ടാം സമ്മാനമായി 1,000 രൂപവീതം 1,24,200 പേർക്കും, ഒൻപതാം സമ്മാനമായി 500 രൂപവീതം 2,75,400 പേർക്കും ലഭിക്കും. സമാശ്വാസ സമ്മാനമായി ഒൻപത് പേർക്ക് അഞ്ച് ലക്ഷം രൂപവീതവും നൽകും.


ടിക്കറ്റൊന്നിന് 500 രൂപനിരക്കിൽ വകുപ്പ് അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും പൂർണമായും വിറ്റഴിഞ്ഞിട്ടുണ്ട്. TA, TB, TC, TD, TE, TG, TH, TJ, TK, TL ๑๓๓ 10 സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Top Post Ad

Below Post Ad