Subscribe Us

ജീവിതശൈലീ രോഗനിർണയ ക്യാമ്പ് നടത്തി

മഞ്ചേശ്വരം മള്ഹരിൽ നടന്ന ജീവിതശൈലീ രോഗനിർണയ ക്യാമ്പ്
കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ ദിലീഷ് കെ. ഉദ്ഘാടനം ചെയ്യുന്നു.



മഞ്ചേശ്വരം: കുമ്പള കോസ്റ്റൽ പോലീസ് സ്റ്റേഷന്റെയും കാസറഗോഡ് ഡയ ലൈഫ് ഹോസ്പിറ്റലിന്റെയും ഹൊസങ്കടി മള്ഹർ ക്യാമ്പസിന്റെയും സംയുക്താഭിമുഖ്യത്തിൽ ജീവിതശൈലീ രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചു.


മള്ഹർ ക്യാപസിൽ നടന്ന ക്യാമ്പിന് കുമ്പള കോസ്റ്റൽ പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ഖലീഫ ഉദിനൂർ അധ്യക്ഷത വഹിച്ചു. കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ ദിലീഷ് കെ. ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ഡയ ലൈഫ് ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ. മൊയ്തീൻ കുഞ്ഞി ഐ.കെ ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തി. മള്ഹർ ചെയർമാൻ സയ്യിദ് അബ്ദുറഹ്മാൻ ഷഹീർ അൽ ബുഖാരി, ഡയാലൈഫ് ജനറൽ മാനേജർ മൻസൂർ, മള്ഹർ ക്യാംപസ് പ്രിൻസിപ്പാൾ റൗഫ് മിസ്ബാഹി ആശംസ പ്രസംഗം നടത്തി.
മള്ഹർ മാനേജർ അഡ്വ:ഹസൻ കുഞ്ഞി മള്ഹർ നന്ദി പറഞ്ഞു
ഇരുനൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad