മുള്ളേരിയ: സമസ്ത സെന്റിനറിയുടെ ഭാഗമായി
“ഖൽബിലുണ്ട് എന്റെ നബി” എന്ന പ്രമേയത്തിൽ എസ് വൈ എസ് മുള്ളേരിയ സോൺ സംഘടിപ്പിക്കുന്ന സ്നേഹലോകം പൊവ്വലിൽ തുടക്കമായി.
ബാവിക്കര മഖാം സിയാറതിന്
സയ്യിദ് ജലാലുദ്ദീൻ അൽഹാദി തങ്ങൾ നേതൃത്വം നൽകി.
പതാക ജാഥ
ബാവിക്കരയിൽ നിന്ന് ആരംഭിച്ച് പൊവ്വലിലെ സ്നേഹലോകം നഗരിയിൽ സമാപിച്ചു.
സംഘാടക സമിതി ചെയർമാൻ അബ്ദു റഹ്മാൻ കാവുപ്പടി പതാക ഉയർത്തി.
ഇന്ന് (ശനിയാഴ്ച) വൈകിട്ട് 5 മണിക്ക് സമാപിക്കുന്ന പരിപാടിയിൽ
മതം, ആത്മീയം, സമൂഹം തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് പഠനങ്ങളും ചർച്ചകളും നടക്കും.
മേഖലയിലെ മുന്നൂറോളം പേർ
സ്ഥിരാംഗങ്ങളായി പങ്കെടുക്കും.
സയ്യിദ് അബ്ദുൽ ഖാദർ ആറ്റക്കോയ തങ്ങൾ ആലൂർ പ്രാർത്ഥന നടത്തും. എസ് വൈ എസ് മുള്ളേരിയ സോൺ പ്രസിഡന്റ് സുലൈമാൻ സഅദി അധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡൻ്റ് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുൽ ഖാദർ മദനി ആമുഖ പ്രഭാഷണം നടത്തും.
വിവിധ സെഷനുകൾക്ക് സയ്യിദ് ജലാലുദ്ദീൻ അൽ ബുഖാരി മള്ഹർ, ശാഫി സഖാഫി മുണ്ടമ്പ്ര, സി.കെ. റാഷിദ് ബുഖാരി , കെ അബ്ദുറഷീദ് നരിക്കോട്, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, സി.എൻ. ജാഫർ സാദിഖ്, ഡോ. സലാഹുദ്ദീൻ അയ്യൂബി നേതൃത്വം നൽകും.
എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ കണ്ണവം സമാപന സംഗമം ഉദ്ഘാടനം ചെയ്യും.
എം എൽ എ മാരായ കല്ലട്ര മാഹിൻ ഹാജി,
കെ.നീലകണ്ഡൻ,
ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ബാലൻ,
മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് കെ ബി മുഹമ്മദ് കുഞ്ഞി, സിദ്ദീഖ് സഖാഫി ബായാർ, ഹാരിസ് ഹിമമി സഖാഫി പരപ്പ, അബ്ദു റഹ്മാൻ സഖാഫി പള്ളങ്കോട്, ഹാഫിള് സജ്ജാദ് സഖാഫി ആദൂർ, ജമാലുദ്ദീൻ സഖാഫി ആദൂർ, മുഹമ്മദലി പി എ, ജാഫർ സഅദി പള്ളത്തൂർ തുടങ്ങിയവർ സംബന്ധിക്കും.
സവാദ് ആലൂർ സ്വാഗതം പറയും.
സയ്യിദ് ഹസൻ അബ്ദുല്ല ഇമ്പിച്ചി തങ്ങൾ സമാപന പ്രാർത്ഥന നടത്തും.
.jpg)


%20(468%20x%2090%20px)%20(1).jpg)

