കൊല്ലം: പതിനാറുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച കേസില്‍ നഴ്സിംഗ് ഓഫിസർ അറസ്റ്റില്‍. യൂട്യൂബറും തിരുവനന്തപുരം വിഴിഞ്ഞം പൂന്തുറ ടിസി 63/560 പള്ളി സ്ട്രീറ്റില്‍ മിഗ്ദാദ് (38) ആണ് പോക്സോ കേസില്‍ പൊലിസിന്റെ പിടിയിലായത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.ആശ്രാമം ഇഎസ്‌ഐ ആശുപത്രിയില്‍ ചൊവ്വാഴ്ച പുലർച്ചെയാണ് പരാതിക്ക് ആസ്പദമായ സംഭവം. കടുത്ത പനിയെത്തുടർന്നാണ് പതിനാറുകാരിയുടെ മൂത്ത സഹോദരിയെ തിങ്കളാഴ്ച രാത്രി ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ആശുപത്രിയില്‍ കിടത്തണമെന്നു ഡോക്ടർ നിർദേശിച്ചു. കൂട്ടിരിപ്പിനായി പതിനാറുകാരിയാണ് ഉണ്ടായിരുന്നത്. പുലർച്ചെ ലിഫ്റ്റില്‍ കയറിയപ്പോഴാണ് പ്രതി ഒപ്പം കയറി കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്.
തുടർന്ന് സഹോദരിയോടും മൂത്ത സഹോദരനോടും കുട്ടി ഇക്കാര്യം പറഞ്ഞു. ഇവർ അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ ആശുപത്രി സൂപ്രണ്ടിനോട് പരാതി പറഞ്ഞെങ്കിലും നടപടി സ്വീകരിക്കാൻ തയാറായില്ലെന്നു പരാതിയുണ്ട്. തുടർന്ന് കുടുംബം ഈസ്റ്റ് പൊലിസില്‍ പരാതി നല്‍കി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലിസ് രാത്രിയോടെ മിഗ്ദാദിനെ അറസ്റ്റ് ചെയ്തു.
.jpg)


%20(468%20x%2090%20px)%20(1).jpg)

