Subscribe Us

കാല്‍ കഴുകാനിറങ്ങിയതിനിടെ അപകടം; സഹോദരിമാര്‍ മുങ്ങി മരിച്ചു

 


തൃശൂര്‍: പാറക്കുളത്തില്‍ വീണ് രണ്ട് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു. സഹോദരിമാരായ ഹസ്നത് (13), മഷീദ (9) എന്നിവരാണ് മരിച്ചത്.

തൃശൂര്‍ പന്തല്ലൂരിലെ പാറക്കുളത്തിലാണ് സംഭവം.

ഞായറാഴ്ചയായിരുന്നു അപകടം. അച്ഛനൊപ്പം സഹോദരിമാരായ ഇരുവരും കാല് കഴുകാൻ കുളത്തിലിറങ്ങിയപ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു.

തുടർന്ന് പ്രദേശവാസികള്‍ ചേർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർ നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.l 
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad