ഇടുക്കി: വണ്ടൻമേട്ടില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ടുപേർ അറസ്റ്റില്‍.
പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച അണക്കര സ്വദേശി ബിജോയും പ്രായപൂർത്തിയാകാത്ത ഒരാളുമാണ് വണ്ടൻമേട് പൊലീസിന്റെ പിടിയിലായത്. സ്കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെ പെണ്‍കുട്ടി തന്നെയാണ് പീഡനവിവരം തുറന്നു പറഞ്ഞത്. കഴിഞ്ഞ മാർച്ചിലായിരുന്നു പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകർത്തിയത്. ചൈല്‍ഡ് ലൈൻ വിവരം പൊലീസില്‍ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.കോടതിയില്‍ ഹാജരാക്കിയ ബിജോയെ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. പോക്സ്സോ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന അന്വേഷണത്തിലാണ് പൊലീസ്.