മാനന്തവാടി: ആശുപത്രിയില്‍നിന്ന് പരിചയപ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തില്‍ കർണാടക സ്വദേശി അറസ്റ്റില്‍.
കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. ഭാര്യയുടെ പ്രസവത്തിനായി വയനാട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് ബന്ധുവിനു കൂട്ടിരിക്കാനെത്തിയ പതിനാലുകാരിയെ മണിവണ്ണൻ പരിചയപ്പെട്ടത്. തുടർന്ന് ആശുപത്രിക്ക് സമീപത്തുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടി ചികിത്സ തേടിയപ്പോഴാണ് ഗർഭിണിയായ വിവരം മനസ്സിലായത്. മണി എന്ന പേരല്ലാതെ പീഡിപ്പിച്ചയാളെപ്പറ്റി മറ്റൊന്നും കുട്ടിക്ക് അറിയില്ലായിരുന്നു. ആശുപത്രി രേഖകളും മറ്റുംവെച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് മണിവണ്ണനെ കസ്റ്റഡിയിലെടുത്തത്. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) റിമാൻഡ് ചെയ്തു. എസ്.ഐ. ടി.കെ. മിനിമോള്‍, എ.എസ്.ഐമാരായ കെ.വി. സജി, ബിജു വർഗീസ്, സി.പി.ഒ. മാരായ പി.ടി. സരിത്ത്, സി.വി. ഗീത, ഡ്രൈവർ പി. അനില്‍കുമാർ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
.jpg)


%20(468%20x%2090%20px)%20(1).jpg)

