Subscribe Us

കേരള കേന്ദ്ര സർവകലാശാലയിൽ ആത്മഹത്യാ പ്രതിരോധ ദിനാചരണം ‘കൂടെ’

 


പെരിയ: കേരള കേന്ദ്ര സർവകലാശാലയിലെ സോഷ്യൽ വർക്ക് വിഭാഗത്തിന്റെ നേതൃത്വത്തിൽ “ഓരോ ജീവനും വിലപ്പെട്ടതാണ്” എന്ന സന്ദേശമുയർത്തി ആത്മഹത്യാ പ്രതിരോധ ദിനാചരണം ‘കൂടെ’ സംഘടിപ്പിച്ചു.

വൈസ് ചാൻസലർ പ്രൊഫ. സിദ്ദു പി. അൽഗുർ പരിപാടി ഉദ്ഘാടനം ചെയ്തു. മാനസിക പ്രയാസങ്ങൾ തുറന്നുപറയാനും ആശങ്കയോ അപമാനഭയമോ ഇല്ലാതെ സഹായം തേടാനും കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.

കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിലെ ഡോ. രാഗേഷ് ബോധവൽക്കരണ ക്ലാസ് നടത്തി. സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. ജില്ലി ജോൺ സംസാരിച്ചു.

നാഷണൽ മെന്റൽ ഹെൽത്ത് പ്രോഗ്രാം കൗൺസിലർ അശ്വതി, കാസർകോട് സോഷ്യൽ പൊലീസിംഗ് ഡിവിഷൻ കോർഡിനേറ്റർ രാമകൃഷ്ണൻ, മാധ്യമ പ്രവർത്തകൻ ജോർജ് പൊയ്കയിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വിദ്യാർത്ഥിനി മുർഷിദ മോഡറേറ്ററായി. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Top Post Ad

Below Post Ad