Subscribe Us

കാസർഗോഡ് നഗരത്തിൽ ഗതാഗതക്കുരുക്ക്: കർശന നടപടികളിലേക്ക് നഗരസഭ അനധികൃത വഴിയോരക്കച്ചവടം തടയും; നിയമലംഘകർക്കെതിരെ നടപടി

 


കാസർഗോഡ്: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും അനധികൃത വഴിയോരക്കച്ചവടം നിയന്ത്രിക്കുന്നതിനുമായി കാസർഗോഡ് നഗരസഭ കർശന നടപടികളിലേക്ക്. വഴിയോരക്കച്ചവട സമിതി അംഗങ്ങളുടെയും അംഗീകൃത കച്ചവടക്കാരുടെയും പ്രത്യേക യോഗത്തിലാണ് തീരുമാനങ്ങൾ കൈക്കൊണ്ടത്. 

അംഗീകൃത കച്ചവടക്കാർക്ക് അനുവദിച്ചിട്ടുള്ള സ്ഥലപരിധിക്ക് പുറത്തേക്ക് കച്ചവടം വ്യാപിപ്പിക്കാൻ അനുവദിക്കില്ല. അധികസ്ഥലം കയ്യേറുന്നവർക്കെതിരെ നടപടിയെടുക്കും. നഗരസഭയുടെ അനുമതിയുള്ള വ്യക്തികൾ മാത്രമേ ഇത്തരം സ്ഥലങ്ങളിൽ കച്ചവടം നടത്താവൂ. 

ബങ്കുകളോ കച്ചവടസ്ഥലങ്ങളോ മേൽവാടകയ്ക്ക് നൽകുന്നതും മറ്റുള്ളവർക്ക് കൈമാറുന്നതും അനുവദിക്കില്ല. നിയമലംഘനം കണ്ടെത്തിയാൽ അനുമതി റദ്ദാക്കും. ബസ് സ്റ്റാൻഡിൽ അനുവദിച്ച ബങ്കുകളിൽ കച്ചവടം ആരംഭിക്കാത്തവർക്കെതിരെയും നടപടി സ്വീകരിക്കും. 

നിർദേശങ്ങൾ പാലിക്കാത്ത കച്ചവടക്കാരിൽ നിന്ന് പിഴ ഈടാക്കുക, അംഗീകൃത പട്ടികയിൽ നിന്ന് ഒഴിവാക്കുക, ഐഡി കാർഡ് റദ്ദാക്കുക തുടങ്ങിയ നടപടികളും സ്വീകരിക്കും. ജനങ്ങൾക്കും വാഹനങ്ങൾക്കും ഗതാഗത തടസ്സമുണ്ടാക്കുന്ന കച്ചവടങ്ങൾ പൂർണമായി നീക്കം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിൽപ്പനക്കെതിരെയും പരിശോധന നടത്തും. 

നഗരസഭാ വൈസ് ചെയർമാൻ കെ.എം. ഹനീഫ് യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭാ സെക്രട്ടറി പി.ബി. ഷാജു അധ്യക്ഷത വഹിച്ചു. ട്രാഫിക് പൊലീസ് ഇൻസ്‌പെക്ടർ സുധാകരൻ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Top Post Ad

Below Post Ad