ചെറുവത്തൂർ: അഴീക്കോടൻ ദിനാചരണത്തിന്റെ ഭാഗമായി അച്ചാംതുരുത്തി അഴീക്കോടൻ മെമ്മോറിയൽ സ്പോർട്സ് ക്ലബ്ബിന്റെയും സ്വദേശാഭിമാനി കലാലയത്തിന്റെയും നേതൃത്വത്തിൽ അഞ്ചുപേർ തുഴയും വള്ളംകളി മത്സരം തേജസ്വിനി പുഴയിൽ സംഘടിപ്പിച്ചു.
അഴീക്കോടന്റെ പുത്രിയും സംസ്ഥാന ലൈബ്രറി കൗൺസിൽ കണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സുധ അഴീക്കോടൻ മത്സരം ഉദ്ഘാടനം ചെയ്തു. അഴീക്കോടൻ ക്ലബ്ബ് പ്രസിഡന്റ് സി. അനിൽകുമാർ അധ്യക്ഷത വഹിച്ചു.
മത്സരത്തിൽ വി.വി. മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, കാരി ഒന്നാം സ്ഥാനം നേടി. എ.കെ.ജി. പോടോതുരുത്തി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നാരായണൻ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. പി.വി. കൃഷ്ണൻ, പി.വി. ജയചന്ദ്രൻ, സി. നാരായണി, കെ.പി. വാസന്തൻ, മുങ്ങത്ത് വിജയൻ, എം.എം. കൃഷ്ണൻ, ക്ലബ്ബ് സെക്രട്ടറി നിതിൻ രാജ്, അമൽ പി. തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.
.jpg)


%20(468%20x%2090%20px)%20(1).jpg)

