മുളിയാർ : ഉന്നത വിദ്യാഭ്യാസ നിലവാരത്തോടെ കാലങ്ങളോളമായി പ്രവർത്തിക്കുന്ന ആലൂർ എം ജി എൽ സി സ്കൂളിന്റെ തുടർ പ്രവർത്തനാനുവദിക്കുള്ള ആശങ്കൾ അകറ്റി പ്രദേശ വാസികളായ കുട്ടികൾക് പഠിക്കാനുള്ള അവസരം ഒരുക്കണമെന്ന് എസ് വൈ എസ് ആലൂർ ഗ്രാമ സഭയിൽ ആവശ്യപ്പെട്ടു.
സ്കൂൾ പ്രവർത്തിക്കാനുള്ള താത്കാലിക അനുമതി സർക്കാർ നൽകിയെങ്കിലും നിലവിൽ കുട്ടികളുടെ ഉച്ചക്കഞ്ഞി തടഞ്ഞു വെച്ച് സ്കൂളിനെ ഇല്ലാതാക്കാനുള്ള ശ്രമമാണ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും ഗ്രാമ സഭ കുറ്റപ്പെടുത്തി.
ബന്ധപ്പെട്ട അധികാരികൾക് നിവേദനം നൽകും
വികസനമില്ലാതെ വോട്ടില്ല എന്ന ആക്ഷൻ കമ്മിറ്റിയുടെ നിലപാടിനോട് പിന്തുണ പ്രഖ്യാപിച്ചു
ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ ചർച്ചകൾ നടന്നു.
എസ് വൈ എസ് മുള്ളേരിയ സോൺ ഗ്രാമസഭ തല ഉൽഘാടന
ആലൂർ യൂണിറ്റിൽ നടന്ന യോഗത്തിൽ
ഹാരിസ് ഹിമമി സഖാഫി അധ്യക്ഷത വഹിച്ചു,
എസ് വൈ എസ് ജില്ല ജനറൽ സെക്രട്ടറി കരീം മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു,
ഉമര്‍ സഖാഫി മയ്യളം, ഹനീഫ് സഖാഫി മൂലടുക്കം, മൂസാൻ നെജിക്കാർ, ഹാഫിള് മജീദ് സഖാഫി പള്ളപ്പാടി, മുസ്തഫ കർന്നൂർ, അബ്ദുല്ല സഖാഫി ആലൂർ, അബ്ദുല്ല അപ്പോളോ ഇസ്മായിൽ ആലൂർ സംസാരിച്ചു.
സവാദ് ആലൂർ സ്വാഗതവും
ടി എ ഹനീഫ ഹാജി നന്ദിയും പറഞ്ഞു
.jpg)


%20(468%20x%2090%20px)%20(1).jpg)

