തിരുവനന്തപുരം: ഭൂമി തരംമാറ്റത്തിന് അര്‍ഹതയുള്ള അപേക്ഷ തീര്‍പ്പാക്കാനുള്ള പ്രത്യേക അദാലത്തുകള്‍ തിങ്കളാഴ്ച വയനാട്, മാനന്തവാടിയില്‍ ആരംഭിക്കും.
റവന്യൂ ഡിവിഷനല്‍ ഓഫിസുകള്‍ കേന്ദ്രീകരിച്ചുള്ള അദാലത്തില്‍ പങ്കെടുക്കുന്നവര്‍ ടോക്കണ്‍ നമ്ബറും എസ്.എം.എസ് ലഭിച്ചെന്ന് ഉറപ്പാക്കണമെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം 25 സെന്റ് വരെ വിസ്തൃതിയുള്ള ഭൂമിക്കാണ് സൗജന്യ തരംമാറ്റത്തിന് അര്‍ഹത.
2023 ഡിസംബര്‍ 31 വരെ കുടിശ്ശികയായ എല്ലാ അപേക്ഷയും അദാലത്തിലേക്ക് പരിഗണിക്കും. 1,18,253 അപേക്ഷയാണ് തീര്‍പ്പാക്കാനുള്ളത്. അപേക്ഷകര്‍ക്ക് അദാലത്തില്‍ ഹാജരാകാൻ നിര്‍ദേശിച്ച് സന്ദേശവും ടോക്കണ്‍ നമ്ബറും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്ബറിലേക്കാണ് അയക്കുക. അക്ഷയ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിച്ച അപേക്ഷകളില്‍ അക്ഷയ കേന്ദ്രത്തിന്റെ നമ്ബറാണ് രേഖപ്പെടുത്തിയതെങ്കില്‍ സന്ദേശം ആ നമ്ബറിലേക്കാണ് ലഭിക്കുക.
തരംമാറ്റ അപേക്ഷകളില്‍ ചില രേഖകള്‍ ഹാജരാക്കാൻ നിര്‍ദേശിച്ചിട്ടും ഹാജരാക്കാത്തതുമൂലം തീര്‍പ്പാക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇത്തരം നിര്‍ദേശങ്ങള്‍ ഓണ്‍ലൈനായി അപേക്ഷ അയച്ച അക്ഷയ കേന്ദ്രങ്ങളിലാണ് എത്തിയിട്ടുളളത്. കക്ഷികള്‍ ചിലപ്പോള്‍ അറിഞ്ഞിരിക്കാനുമിടയില്ല. ഇത്തരം രേഖകള്‍ ഹാജരാക്കുന്നതിന് കക്ഷികള്‍ക്ക് കത്ത് അയക്കാൻ തീരുമാനിച്ചിരുന്നു. തുടര്‍ന്നും ഹാജരാക്കിയില്ലെങ്കില്‍ അപേക്ഷ തള്ളും. ഫെബ്രുവരി 17ന് ഫോര്‍ട്ട് കൊച്ചിയിലാണ് സമാപനം.
.jpg)

%20(468%20x%2090%20px)%20(1).jpg)

