Subscribe Us

പ്രീമിയം മോഡുലാര്‍ സ്വിച്ചുകളും ഡിസൈനര്‍ കവര്‍ പ്ലേറ്റുകളും അവതരിപ്പിച്ച് വി-ഗാര്‍ഡ്

 

വി-ഗാർഡിന്റെ പ്രീമിയം മോഡുലാർ സ്വിച്ചുകളും ഡിസൈനർ കവർ പ്ലേറ്റുകളും പുറത്തിറക്കിയ ചടങ്ങില്‍ വി-ഗാര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളി, ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ രാമചന്ദ്രന്‍ വെങ്കട്ടരാമന്‍, മാർക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് ദീപക് അഗസ്റ്റിന്‍, മോഡുലാര്‍ സ്വിച്ചസ് നാഷണല്‍ പ്രോഡക്ട് ഹെഡ് വിമല്‍ ദീക്ഷിത് എന്നിവര്‍.


കൊച്ചി, സെപ്റ്റംബർ 7, 2026: ആധുനിക വീടുകളുടെ ഇന്റീരിയറിന് അനുയോജ്യമായ പ്രീമിയം മോഡുലാര്‍ സ്വിച്ചുകളും ഡിസൈനര്‍ കവര്‍ പ്ലേറ്റുകളും വിപണിയിലെത്തിച്ച് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. 


അരിസോ, സൈറോ എന്നീ പ്രീമിയം മോഡുലാർ സ്വിച്ചുകളും ഡിസൈനര്‍ കവര്‍ പ്ലേറ്റുകളായ പേസാര്‍ട്ട്, ട്രോഷിയയുമാണ് വി-ഗാര്‍ഡ് പുറത്തിക്കിയത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വി-ഗാര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളി, ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ രാമചന്ദ്രന്‍ വെങ്കട്ടരാമന്‍, മാർക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് ദീപക് അഗസ്റ്റിന്‍, മോഡുലാര്‍ സ്വിച്ചസ് നാഷണല്‍ പ്രോഡക്ട് ഹെഡ് വിമല്‍ ദീക്ഷിത് എന്നിവര്‍ ചേര്‍ന്നാണ് ഉല്‍പന്നങ്ങള്‍ പുറത്തിറക്കിയത്.


വ്യത്യസ്ത ഇന്റീരിയര്‍ ശൈലികള്‍ക്ക് അനുയോജ്യമായ നിറങ്ങളിലും ഫിനിഷുകളിലുമാണ് അരിസോ സ്വിച്ചുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. അക്രിലിക്, ഗ്ലാസ്, മെറ്റല്‍, വുഡ്, മാര്‍ബിള്‍ തുടങ്ങിയ ഫിനിഷുകളില്‍ പേസാര്‍ട്ട് കവര്‍ പ്ലേറ്റുകളും ലഭിക്കും. പേസാര്‍ട്ട് ഡിസൈനിന് 2026ലെ ഇന്ത്യാസ് ബെസ്റ്റ് ഡിസൈന്‍ അവാര്‍ഡ് ലഭിച്ചിരുന്നു.


മിനിമലിസ്റ്റ് രൂപകല്‍പനയ്ക്ക് പ്രാധാന്യം നല്‍കുന്ന സൈറോ ശ്രേണിയില്‍ അള്‍ട്രാ-സ്ലിം പ്രൊഫൈലും സുഗമമായ പ്രവര്‍ത്തനവും കരുത്തുറ്റ നിര്‍മാണവുമാണ് പ്രത്യേകത. സൈറോയ്ക്ക് അനുയോജ്യമായ ട്രോഷിയ കവര്‍ പ്ലേറ്റുകൾ വിവിധ നിറങ്ങളിലും ഫിനിഷുകളിലും ലഭ്യമാകും.


ഡിസൈനിനോടൊപ്പം തന്നെ സുരക്ഷയ്ക്കും ദീര്‍ഘകാല ഉപയോഗത്തിനും പ്രാധാന്യം നല്‍കി രൂപകൽപ്പന ചെയ്തിരിക്കുന്ന ഇവയിൽ ഫ്‌ലേം റിട്ടാര്‍ഡന്റ്, ഇംപാക്ട് റെസിസ്റ്റന്റ് മെറ്റീരിയലുകളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. അരിസോ, പേസാര്‍ട്ട് ശ്രേണികള്‍ക്ക് 15 വര്‍ഷവും സൈറോ, ട്രോഷിയ ശ്രേണികള്‍ക്ക് 10 വര്‍ഷവും വാറന്റിയുണ്ട്.


ആധുനിക വീടുകളുടെ മാറിവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്ന സമഗ്രമായ ഉൽപ്പന്നശ്രേണി കെട്ടിപ്പടുക്കുന്നതിലാണ് വി-ഗാർഡ് ഊന്നൽ നൽകുന്നത്. പുതിയ മോഡലുകളിലൂടെ മോഡുലാർ സ്വിച്ചുകളുടെ ശ്രേണി വിപുലീകരിച്ച്, കൂടുതൽ വൈവിധ്യമാർന്ന ഡിസൈനുകളും ഫിനിഷുകളും ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ്. അതോടൊപ്പം, സുരക്ഷയിലും വിശ്വസനീയമായ പ്രകടനത്തിലും ഞങ്ങളുടെ പ്രതിബദ്ധത തുടരുമെന്നും മിഥുന്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു. രാജ്യത്തുടനീളമുള്ള വി-ഗാര്‍ഡിന്റെ ഡീലര്‍ ശൃംഖല വഴി പുതിയ ശ്രേണികള്‍ ലഭ്യമാകും.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad