Subscribe Us

പ്രിൻസിപ്പലിന്റെയും അദ്ധ്യാപകരുടെയും മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ഇൻസ്റ്റാഗ്രാമില്‍; പ്ലസ്ടു വിദ്യാര്‍ത്ഥി പിടിയില്‍

 


ഹമ്മദാബാദ്: പ്രിൻസിപ്പലിന്റെയും സ്‌കൂള്‍ അദ്ധ്യാപകരുടെയും മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത കേസില്‍ വിദ്യാര്‍ത്ഥി പിടിയില്‍.

സൂറത്ത് സൈബര്‍ പൊലീസ് ആണ് പ്ലസ്ടു വിദ്യാര്‍ത്ഥിയായ 17കാരനെ പിടികൂടിയത്. സംഭവത്തില്‍ പരാതിയില്ലെന്ന് അദ്ധ്യാപകര്‍ അറിയിച്ചതോടെ വിദ്യാര്‍ത്ഥിയെ താക്കീത് നല്‍കി പിന്നീട് വിട്ടയച്ചെന്ന് പൊലീസ് അറിയിച്ചു.

ദിൻഡോലി മേഖലയിലെ ഒരു സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപകര്‍, സൂപ്പര്‍വൈസര്‍, സ്‌കൂള്‍ ട്രസ്റ്റി എന്നിവര്‍ക്കൊപ്പം പ്രിൻസിപ്പലിന്റെ മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ കഴിഞ്ഞ മാസമാണ് ഇൻസ്റ്റാഗ്രാമില്‍ പ്രചരിച്ചത്. സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അതേ സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ പിടികൂടിയത്.

വിദ്യാര്‍ത്ഥി ഉപയോഗിച്ച ഉപകരണത്തില്‍ നിന്നാണ് ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തതെന്ന് സൈബര്‍ പൊലീസ് കണ്ടെത്തി. തുടര്‍ന്ന് മോര്‍ഫ് ചെയ്ത ഫോട്ടോകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തെന്നും പൊലീസ് അറിയിച്ചു.

2023 ഡിസംബര്‍ ഒൻപത്, ഡിസംബര്‍ 20 തീയതികളിലാണ് മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ഇൻസ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്തത്. സ്‌കൂള്‍ വെബ്സൈറ്റില്‍ നിന്ന് എടുത്ത ഫോട്ടോ മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ മോര്‍ഫ് ചെയ്യുകയായിരുന്നു. തമാശയ്ക്ക് വേണ്ടി ചെയ്തതാണെന്നാണ് ചോദ്യം ചെയ്യലില്‍ വിദ്യാര്‍ത്ഥി പറഞ്ഞതെന്നും സൂറത്ത് സൈബര്‍ ക്രൈം പൊലീസ് ഇൻസ്‌പെക്ടര്‍ ജിഎം ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad