Subscribe Us

എയര്‍ അറേബ്യ സുഹാര്‍-ഷാര്‍ജ സര്‍വിസ് 29 മുതല്‍

 


സ്കത്ത്: ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബജറ്റ് വിമാനമായ എയര്‍ അറേബ്യ സുഹാര്‍-ഷാര്‍ജ സര്‍വിസുകള്‍ ജനുവരി 29 മുതല്‍ ആരംഭിക്കും.

ആഴ്ചയില്‍ തിങ്കള്‍, ബുധൻ, വ്യാഴം ദിവസങ്ങളിലായി മൂന്നു സര്‍വിസുകളാണുണ്ടാകുക. ഷാര്‍ജയില്‍ നിന്ന് രാവിലെ 8.40ന് പുറപ്പെടുന്ന വിമാനം 9.20 ന് സുഹാറില്‍ എത്തും. ഇവിടെനിന്നും രാവിലെ പത്തിനു പുറപ്പെട്ട് ഷാര്‍ജയില്‍ 10.40ന് എത്തുന്ന രീതിയിലാണ് ഷെഡ്യൂളുകള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് കമ്ബനിയുടെ പ്രമോഷൻ പോസ്റ്ററില്‍ പറയുന്നു. അതേസമയം, കമ്ബനി വെബ്സൈറ്റില്‍ ബുക്കിങ്ങിനുള്ള സൗകര്യം ലഭ്യമായിട്ടില്ല. ഇത് വരും ദിവസങ്ങളില്‍ ലഭ്യമാകുമെന്നാണ് അറിയാൻ കഴിയുന്നത്.

എയര്‍ അറേബ്യയുടെ തിരിച്ചുവരവ് ബാത്തിന മേഖലയിലെ മലയാളികളടക്കമുള്ള ഇന്ത്യൻ പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ഷാര്‍ജയില്‍നിന്ന് കേരളത്തിലേക്കും ഇന്ത്യയുടെ വിവിധ വിമാനത്താവളത്തിലേക്കും യാത്ര ചെയ്യാവുന്ന സൗകര്യം എയര്‍ അറേബ്യ അനുവദിക്കുന്നത്കൊണ്ടു കൂടുതല്‍ പേര്‍ ഈ സൗകര്യം ഉപയോഗിക്കും. രണ്ടുമണിക്കൂര്‍ ഷാര്‍ജ എയര്‍പോര്‍ട്ടില്‍ കാത്തു നില്‍ക്കണം എന്നതൊഴിച്ചാല്‍ ലഗേജ് കൊണ്ടുപോകുന്നതിലും ടിക്കറ്റ് നിരക്കിലും കിട്ടുന്ന ഇളവും യാത്രക്കാരെ ആകര്‍ഷിക്കുന്നതാണ്. ബാത്തിന മേഖലയില്‍നിന്ന് മസ്‌കത്ത്‌ എയര്‍ പോര്‍ട്ടില്‍ എത്താനുള്ള യാത്ര ദൂരവും കണക്കില്‍ എടുക്കുമ്ബോള്‍ ഷാര്‍ജയിലെ കാത്തിരിപ്പ് വലിയ പ്രയാസമാകുന്നില്ല എന്നാണ് പ്രവാസികള്‍ പറയുന്നത്.

അതേസമയം, സുഹാര്‍ എയര്‍പോര്‍ട്ട് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വൻ കുതിച്ചുചാട്ടമാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ 302 ശതമാനം വര്‍ധിച്ച്‌ 1,422 ആയി. മുൻവര്‍ഷം ഇതേ കാലയളവില്‍ 354 ആയിരുന്നു. ഒമാന്റെ വടക്ക് ഭാഗത്തേക്ക് എത്തിപ്പെടാൻ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക് സുഹാര്‍ എയര്‍പോര്‍ട്ട് മികച്ച ഒരു ഓപ്ഷനാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad