Subscribe Us

36 ലക്ഷം രൂപയുടെ സ്വര്‍ണം ഫേസ് ക്രീമില്‍ ഒളിപ്പിച്ച്‌ കടത്തിയ യുവതി കൊച്ചി വിമാനത്താവളത്തില്‍ അറസ്റ്റില്‍

 


36 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം നിവിയ ഫേസ് ക്രീമില്‍ ഒളിപ്പിച്ച്‌ കടത്തിയ യുവതി കൊച്ചി വിമാനത്താവളത്തില്‍ അറസ്റ്റില്‍.

ചെക്ക് ഇൻ ബാഗേജില്‍ ഷൂവിനുള്ളില്‍ ഒളിപ്പിച്ച നിവിയ ഫേസ്ക്രീലാണ് യുവതി നാല് സ്വര്‍ണ വളയങ്ങള്‍ ഒളിപ്പിച്ചതെന്ന് കസ്റ്റംസ് അറിയിച്ചു.

കസ്റ്റംസ് സ്‌പെഷ്യല്‍ ഇന്റലിജൻസില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ നടപടിയെടുത്തത്. റോമില്‍ നിന്നാണ് യുവതി കൊച്ചിയിലെത്തിയത്. ഡ്യൂട്ടി അടയ്ക്കേണ്ട സാധനങ്ങള്‍ കൈവശമില്ലാത്ത ആളുകള്‍ കടന്നു പോകുന്ന ഗ്രീൻ ചാനലിലൂടെ കടന്നുപോകാൻ ശ്രമിക്കുന്നതിനിടെയാണ് യുവതിയെ ഉദ്യോഗസ്ഥര്‍ തടഞ്ഞത്.

"യുവതിയുടെ ചെക്ക്-ഇൻ ബാഗേജ് സ്കാൻ ചെയ്തപ്പോള്‍, സംശയാസ്പദമായ ഒരു ചിത്രം ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ 640 ഗ്രാം ഭാരമുള്ള നാലു സ്വര്‍ണ വളയങ്ങള്‍ നിവിയ ക്രീമിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന്" ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജൻസിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്തു. ക്രീമിന്റെ പാത്രം തുറന്ന് സ്വര്‍ണം പുറത്തെടുക്കുന്ന വീഡിയോയും എഎൻഐ പങ്കുവച്ചിട്ടുണ്ട്.

"ലഗേജ് വിശദമായി പരിശോധിച്ചപ്പോള്‍, ഒരു ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച നിവിയ ക്രീം പാത്രത്തിനുള്ളില്‍ വൃത്താകൃതിയിലുള്ള 4 സ്വര്‍ണ വളയങ്ങള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കണ്ടെടുത്ത സ്വര്‍ണത്തിന് 640 ഗ്രാം തൂക്കമാണുള്ളത്. 36.07 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണമാണ് കണ്ടെടുത്തതെന്ന് എഎൻഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വര്‍ണക്കടത്തില്‍ യുവതിയുടെ പങ്ക് കണ്ടെത്താൻ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, പാസ്ത മേക്കറിനുള്ളില്‍ ഒളിപ്പിച്ച്‌ സ്വര്‍ണം കടത്തിയ മലയാളിയെ പിടികൂടിയിരുന്നു. ഏതാനും മാസങ്ങള്‍ക്കുമുമ്ബ്, ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ച്‌ 70 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ ബെംഗളൂരു വിമാനത്താവളത്തില്‍ വച്ചും പിടികൂടിയിരുന്നു.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad