കൊച്ചി: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കോട്ടയം രാമപുരം താന്നിക്കുഴിപ്പില്‍ വീട്ടില്‍ ജോയല്‍ (23) നെയാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്.
0
City Flash Editor
January 13, 2024
കൊച്ചി: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കോട്ടയം രാമപുരം താന്നിക്കുഴിപ്പില്‍ വീട്ടില്‍ ജോയല്‍ (23) നെയാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്.
ബലാത്സംഘത്തിനിരയായ പെണ്‍കുട്ടി ഇക്കഴിഞ്ഞ 21-ന് ആത്മഹത്യാശ്രമം നടത്തുകയും ബുധനാഴ്ച വൈകുന്നേരത്തോടെ മരിക്കുകയുമായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ വിവരം പുറത്തുവരുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.
ഫോണ്‍ മുഖാന്തരം പരിചയം സ്ഥാപിച്ച ജോയല്‍ പെണ്‍കുട്ടി താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ മുറിയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് യുവാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യംചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു.
ആത്മഹത്യാ പ്രേരണാ കുറ്റവും പോക്സോ വകുപ്പുകളും ചുമത്തിയാണ് കൂത്താട്ടുകുളം പോലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ യുവാവ് രാമപുരത്തെ യൂസ്ഡ് കാര്‍ ഷോറൂമിലെ മാനേജരായി ജോലിചെയ്തുവരികയായിരുന്നു.
ഡി.വൈ.എസ്.പി ടി.ബി വിജയന്റെ നേതൃത്വത്തില്‍ ഇൻസ്പെക്ടര്‍ പി.ജെ നോബിള്‍, സബ് ഇൻസ്പെക്ടര്‍ രാജു പോള്‍, സീനിയര്‍ സി.പി.ഒ മാരായ മഞ്ജുശ്രീ, ആര്‍.രജീഷ്, വി.കെ മനോജ്, ഐസി മോള്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
CITY FLASH HABEEB CHEMBIRIKA All Right Reserved