Subscribe Us

കനത്ത മൂടല്‍ മഞ്ഞ്: ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്, ഗതാഗതം സ്തംഭിച്ചു

 


ല്‍ഹി: കാന്ത മൂടല്‍ മഞ്ഞും തണുപ്പും വര്‍ധിച്ചതോടെ ന്യൂ ഡല്‍ഹിയില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഡല്‍ഹിയിലെ താപനില 3.6 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നതോടെയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം 3.8 ഡിഗ്രിയായിരുന്നു താപനില രേഖപ്പെടുത്തിയിരുന്നത്. അതാണ് ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 3.6 ലേക്ക് എത്തിയത്.

തണുപ്പ് കനത്തതോടെ ഡല്‍ഹിയിലേക്കുള്ള 18 ഓളം ട്രെയിനുകള്‍ ആറ് മണിക്കൂര്‍ വരെ വൈകിയാണ് ഓടുന്നത്. മൂടല്‍മഞ്ഞിനിടയില്‍ ദൂരക്കാഴ്ച കുറവായതിനാല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള പല വിമാന സര്‍വീസുകളും വൈകിയതായി ന്യൂസ് ഏജൻസി എഎൻഐ റിപ്പോര്‍ട്ട് ചെയ്തു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad