കൊല്ലം: ട്യൂഷൻ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകൻ പോക്സോ നിയമപ്രകാരം പിടിയില്‍. പരവൂര്‍ കലക്കോട് ചക്കവിളയില്‍ കളരി വീട്ടില്‍ ബിനീഷ്(35) ആണ് പരവൂര്‍ പൊലീസിന്റെ പിടിയിലായത്.
ട്യൂഷൻ സെന്ററിലെ അദ്ധ്യാപകനായ പ്രതി വിദ്യാര്‍ത്ഥിനിയെ ലൈംഗിക ഉദ്ദേശത്തോടെ ട്യൂഷൻ സെന്ററിന് സമീപമുള വീട്ടിലേക്ക് കൂട്ടിക്കോണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധിച്ച വീട്ടുകാര്‍ ലൈംഗികാതിക്രമത്തെക്കുറിച്ച് അറിയുകയും ചൈല്‍ഡ് ലൈൻ മുഖേനെ പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. പരവൂര്‍ ഇൻസ്പെക്ടര്‍ നിസാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സുജിത്, വിജയകുമാര്‍, എ.എസ്.ഐ രമേശൻ എസ്.സി.പി.ഒ സലാഹുദീൻ സി.പി.ഒ നെല്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
.jpg)

%20(468%20x%2090%20px)%20(1).jpg)

