മുസ്ലീം സ്ത്രീ പുനര്‍വിവാഹം ചെയ്താലും ആദ്യ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കാനുള്ള അര്‍ഹതയുണ്ടെന്ന് ബോംബെ ഹൈക്കോടതി.
ജസ്റ്റിസ് രാജേഷ് പാട്ടീലിന്റെതാണ് ഉത്തരവ്. 1986 ലെ മുസ്ലീം വുമണ്‍ (പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്സ് ഓണ്‍ ഡിവോഴ്സ്) ആക്ടിലെ സെഷൻ 3 പ്രകാരം വ്യവസ്ഥ ചെയ്യുന്ന ജീവനാംശത്തിന് പുനര്‍വിവാഹത്തിന് ശേഷവും മുസ്ലീം സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്നാണ് കോടതി വിധിച്ചത്. ന്യായമായ ഒരു തുക നല്‍കാനുള്ള ഭര്‍ത്താവിന്റെ കടമ ഇവിടെ ഒരു നിയമവും ഒഴിവാക്കുന്നില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
"പുനര്‍വിവാഹത്തിന്റെ പേരില്‍ മുൻ ഭാര്യക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ പരിമിതപ്പെടുത്താൻ പ്രസ്തുത നിയമം ഒരിടത്തും പരാമര്‍ശിച്ചിട്ടില്ല. വിവാഹമോചിതയായ സ്ത്രീക്ക് അവളുടെ പുനര്‍വിവാഹം പരിഗണിക്കാതെ തന്നെ, ന്യായമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ജീവനാംശത്തിന് അര്‍ഹതയുണ്ട് എന്നതാണ് നിയമത്തിന്റെ സാരം. സെക്ഷൻ 3(1)(എ) പ്രകാരം ഭാര്യക്ക് ജീവനാംശം ക്ലെയിം ചെയ്യാൻ ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള വിവാഹമോചം തന്നെ മതിയാകും", എന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
2005 ല്‍ വിവാഹിതരായ ഈ മുസ്ലീം ദമ്ബതികള്‍ക്ക് ഒരു മകളുമുണ്ട്. 2008 ല്‍ യുവതി വിവാഹമോചനത്തിന് അപേക്ഷിക്കുകയും 2012-ല്‍ സെക്ഷൻ 3 പ്രകാരം ജീവനാംശത്തിന് അപേക്ഷ നല്‍കുകയും ചെയ്തു. വിവാഹബന്ധം വേര്‍പെടുത്തിയതിന് ശേഷം മൂന്ന് മാസത്തേക്ക് ഒരു മുസ്ലീം സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് എംഡബ്ല്യൂപിഎ (MWPA ) യുടെ സെക്ഷൻ 3 ല്‍ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷം മുസ്ലീം സ്ത്രീകള്‍ ആചരിക്കേണ്ട കാത്തിരിപ്പ് കാലഘട്ടമാണ് ഈ 3 മാസം. ഇത് ഇദ്ദത് കാലം (Iddat period) എന്നാണ് അറിയപ്പെടുന്നത്.
2014- ല്‍ ഭാര്യക്ക് രണ്ട് മാസത്തിനുള്ളില്‍ 4,32,000 രൂപ നല്‍കാനാണ് ഭര്‍ത്താവിനോട് മജിസ്ട്രീറ്റ് കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് ഭര്‍ത്താവ് സെഷൻസ് കോടതിയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍ ഈ അപ്പീല്‍ തള്ളുകയും പകരം സെഷൻസ് കോടതി നേരത്തെ നല്‍കേണ്ട തുക 9 ലക്ഷം രൂപയായി ഉയര്‍ത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാരൻ ഹൈക്കോടതിയെ സമീപിച്ച് അപ്പീല്‍ സമര്‍പ്പിച്ചത്. ഇതിനിടെ യുവതി പുനര്‍വിവാഹിതയാവുകയും ചെയ്തു. മുൻ ഭാര്യ പുനര്‍വിവാഹം കഴിച്ച സാഹചര്യത്തില്‍ ജീവനാംശത്തിന് അര്‍ഹതയില്ലെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം.

.jpg)

%20(468%20x%2090%20px)%20(1).jpg)