തിരൂര്‍: ഉത്സവ പറമ്ബില്‍ വ്യാപകമായി വില്‍ക്കുന്ന പിങ്ക് ചോക്ക് മിഠായി വിഷാംശം കലര്‍ന്ന രാസവസ്തു ഉപയോഗിച്ചാണ് നിര്‍മിക്കുന്നതെന്ന് കണ്ടെത്തല്‍.
0
City Flash Editor
January 11, 2024
തിരൂര്‍: ഉത്സവ പറമ്ബില്‍ വ്യാപകമായി വില്‍ക്കുന്ന പിങ്ക് ചോക്ക് മിഠായി വിഷാംശം കലര്‍ന്ന രാസവസ്തു ഉപയോഗിച്ചാണ് നിര്‍മിക്കുന്നതെന്ന് കണ്ടെത്തല്‍.
ചോക്ക് മിഠായിയില്‍ വിഷാംശം കലര്‍ന്ന റോഡമിൻ ബി എന്ന രാസവസ്തു ഉപയോഗിച്ചാണ് കളര്‍ ചേര്‍ക്കുന്നതെന്നാണ് കണ്ടെത്തല്‍. പിങ്ക് ചോക്ക് മിഠായി നിര്‍മാണത്തിലാണ് ഈ രാസവസ്തു ഉപയോഗിക്കുന്നത്. തുണികളില്‍ നിറം കൊടുക്കാനായി ഈ രാസ വസ്തുവാണ് ഉപയോഗിക്കുന്നത്. ഗുരുതര രോഗങ്ങള്‍ക്ക് ഈ രാസവസ്തു കാരണമായേക്കാമെന്നാണ് പറയുന്നത്.
ഇത്തരം മിഠായി നിര്‍മിക്കുന്ന സ്ഥലങ്ങളില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് ജില്ല അസി. കമ്മീഷണര്‍ സി. സുജിത്ത് പെരേര, പൊന്നാനി ഭക്ഷ്യസുരക്ഷ ഓഫിസര്‍ എസ്. ധന്യ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. കടക്ക് ഒരു ലക്ഷം രൂപ പിഴയിട്ടു.
CITY FLASH HABEEB CHEMBIRIKA All Right Reserved