Subscribe Us

പമ്ബയില്‍ വീണ്ടും കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു

 


ബരിമല: പമ്ബയില്‍ വീണ്ടും കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെ ആറുമണിയോടെ ആയിരുന്നു സംഭവം.

ഹില്‍ടോപ്പില്‍ നിന്നും തീര്‍ത്ഥാടകരെ കയറ്റാൻ പമ്ബ സ്റ്റാൻഡിലേക്ക് വന്ന ലോ ഫ്ലോര്‍ ബസിനാണ് തീപിടിച്ചത്.

ഈ സമയത്ത് ഡ്രൈവറും കണ്ടക്ടര്‍ മാത്രമേ ബസ്സില്‍ ഉണ്ടായിരുന്നുള്ളൂ. തീപിടിച്ച ഉടൻ തന്നെ ബസ് നിര്‍ത്തി ഡ്രൈവറും കണ്ടക്ടറും പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി. അഗ്നിരക്ഷാസേന എത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസവും പമ്ബയില്‍ കെഎസ്‌ആര്‍ടിസി ലോ ഫ്ലോര്‍ ബസ്സിന് തീ പിടിച്ചിരുന്നു. സമാനമായ സംഭവങ്ങളില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad