Subscribe Us

കാമുകന്‍റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി, അപകടമരണമെന്നു വരുത്തിത്തീര്‍ക്കാനും ശ്രമം; യുവതി അറസ്റ്റില്‍

 


ബംഗളൂരു: കാമുകന്‍റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. എച്ച്‌.എസ്.ആര്‍ ലേഔട്ട് സെക്കൻഡ് സെക്ടറില്‍ താമസിക്കുന്ന നന്ദിനി ബായി (22) ആണ് അറസ്റ്റിലായത്.

ഇവരുടെ കാമുകൻ നിതീഷ് കുമാര്‍ (22) നെയും ബംഗളൂരു എച്ച്‌.എസ്.ആര്‍ ലേഔട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്ര അനന്താപുര്‍ സ്വദേശി വെങ്കടരമണ നായക് കൊല്ലപ്പെട്ട കേസിലാണ് പോലീസ് നടപടി. ഇന്ദിര നഗറിലെ കടയില്‍ സെയില്‍സ്മാനായും രാത്രി സമയങ്ങളില്‍ താമസസ്ഥലത്തെ കെട്ടിടത്തിന്‍റെ സെക്യൂരിറ്റി ജീവനക്കാരനായും ജോലി ചെയ്തുവരുകയായിരുന്നു. വെങ്കടരമണയും നന്ദിനിയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് നന്ദിനി ബാല്യകാല സുഹൃത്തായ നിതീഷുമായി അടുപ്പം സ്ഥാപിക്കുന്നത്.

അതേസമയം, കൊലപാതകം അപകടമരണമാക്കി ചിത്രീകരിക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു. ജനുവരി ഒമ്ബതിന് ഇരുവരെയും വീട്ടില്‍വെച്ച്‌ വെങ്കടരമണ പിടികൂടിയിരുന്നു. ഇതേതുടര്‍ന്ന് നിതീഷും വെങ്കടരമണയും തമ്മില്‍ വഴക്കായി. വഴക്കിനിടെ നിതീഷ് വെങ്കടിനെ ഇടിക്കുകയും താഴെ വീണപ്പോള്‍ അരകല്ലുകൊണ്ട് തലക്ക് അടിക്കുകയും ചെയ്തു.തുടര്‍ന്ന് കൊലപാതകം അപകടമരണമാക്കി ചിത്രീകരിക്കാൻ പ്രതികള്‍ ശ്രമിച്ചു. മൃതദേഹം ബാത്ത്റൂമിലേക്ക് വലിച്ചുകൊണ്ടുപോയി. തുടര്‍ന്ന് പൊലീസിനെ വിളിച്ച നന്ദിനി, തന്‍റെ ഭര്‍ത്താവ് ബാത്ത്റൂമില്‍ വീണതായും തല കല്ലിലിടിച്ചതായും അറിയിച്ചു.എന്നാല്‍, വെങ്കടരമണക്ക് മര്‍ദനമേറ്റിരുന്നതായി പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞു.സംഭവ ദിവസം നിതീഷ് നന്ദിനിയുടെ വീട് സന്ദര്‍ശിച്ചതായി കണ്ടെത്തിയ പൊലീസ് നന്ദിനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. ഇതോടെ യുവതി കുറ്റസമ്മതം നടത്തി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad