Subscribe Us

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച്‌ നോര്‍ക്ക അറ്റസ്റ്റേഷന് ശ്രമം; ഗുജറാത്ത് സ്വദേശി പിടിയില്‍

 




തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സ് കാര്യായലയത്തില്‍നിന്ന് എച്ച്‌.ആര്‍.ഡി. അറ്റസ്റ്റേഷൻ നേടിയെടുക്കാൻ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച ഗുജറാത്ത് സ്വദേശി അറസ്റ്റില്‍.

ഗുജറാത്ത് സൂറത്ത് സൊസൈറ്റി റോഡ് ശ്രീജി നഗര്‍ കലാതിയ അഷ്കര്‍ ഭാരത് ഭായിയാണ് അറസ്റ്റിലായത്.

പ്ളസ്ടു സര്‍ട്ടിഫിക്കറ്റും ടി.സി.യും ഇയാള്‍ വ്യാജമായി നിര്‍മിക്കുകയായിരുന്നു. കേരള ഹയര്‍സെക്കൻഡറി സ്കൂള്‍ സര്‍ട്ടിഫിക്കറ്റും തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ സ്കൂളിലെ ട്രാൻസ്ഫര്‍ സര്‍ട്ടിഫിക്കറ്റുമാണ് ഇയാള്‍ വ്യാജമായി നിര്‍മിച്ചത്. നോര്‍ക്കയിലെ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന് പോലീസിനെ അറിയിച്ചു.

പോലീസ് നടത്തിയ പരിശോധനയിലാണ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്. പിന്നീട് അറസ്റ്റു ചെയ്തു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad