ഹൈദരാബാദ്: പട്ടത്തില്‍ കെട്ടിയ 'ചൈനീസ് മാഞ്ചാ' കുരുങ്ങി കഴുത്ത് മുറിഞ്ഞ് സൈനികൻ മരിച്ചു. നായിക് കെ. കോട്ടേശ്വര റെഡ്ഡിയാണ് ബൈക്കില്‍ പോകുമ്ബോള്‍ വഴിയോരത്തെ വിളക്കില്‍ കുരുങ്ങിക്കിടന്ന പട്ടത്തിൻറെ നൂല്‍ കഴുത്തില്‍ കുരുങ്ങി മുറിഞ്ഞതിനെ തുടര്‍ന്ന് രക്തം വാര്‍ന്ന് മരിച്ചത്.
ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥനാങ്ങളില്‍ നിരോധിച്ചതാണ് ചൈനീസ് മാഞ്ചാ നൂല്‍.
ഗോള്‍കോണ്ടയിലെ സൈനിക ആശുപത്രിയില്‍ ജോലിചെയ്യുന്ന നായിക് കെ. കോതേശ്വര ജോലിക്കായി പോകുമ്ബോഴാണ് അപകടമുണ്ടായത്. വണ്ടിയില്‍നിന്ന് വീണ ഇയാളെ ഒപ്പമുണ്ടായിരുന്ന ശങ്കര്‍ ഡൗഡ് എന്നയാള്‍ ഉടനടി സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി.