Subscribe Us

ഫോണ്‍ അമിതമായി ഉപയോഗിച്ചതിന് വഴക്കു പറഞ്ഞു; ജീവനൊടുക്കി വിദ്യാര്‍ത്ഥി



 യ്പൂര്‍: മൊബൈല്‍ ഫോണിന്റെ അമിതമായി ഉപയോഗിത്തിനെ ചൊല്ലി അച്ഛൻ വഴക്കു പറഞ്ഞതിന് പിന്നാലെ ജീവനൊടുക്കി വിദ്യാര്‍ത്ഥിനി.

സംഭവം നടന്നത് രാജസ്ഥാനിലാണ്. രാജസ്ഥാനിലെ കോട്ടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കൃപാൻഷിയാണ് ആത്മഹത്യ ചെയ്തത്.

തിരുവമ്ബാടി സപ്ലൈകോ കുത്തിത്തുറന്ന് പണം മോഷ്ടിച്ച പ്രതി പിടിയില്‍

ശനിയാഴ്ച രാത്രി കോട്ട നഗരത്തിലെ ബോറെഖേഡ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ബജ്‌റംഗ് നഗര്‍ ഏരിയയിലാണ് സംഭവം. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ ഫോണ്‍ ഉപയോഗം ചൊല്ലി പിതാവ് വഴക്കു പറയുകയും മൊബൈല്‍ ഫോണ്‍ വാങ്ങിവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു കുട്ടി ജീവനൊടുക്കിയതെന്നാണ് ബോറെഖേഡ പോലീസ് പറയുന്നത്. ശനിയാഴ്ച വൈകുന്നേരം കൃപാൻഷി ഏറെ നേരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് പിതാവ് ശകാരിച്ചത്. ഒപ്പം പഠനത്തിന് കൂടുതല്‍ സമയം ചെലവഴിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പത്താം ക്ലാസിലാണ് ഇങ്ങനെ അലസത പാടില്ലെന്നും മൊബൈല്‍ മാറ്റി വെച്ച്‌ പഠിക്കാൻ നോക്കണമെന്നുമായിരുന്നു പിതാവ് തന്റെ മകളെ ശകാരിച്ചത്. ഇതില്‍ വിഷമം തോന്നിയ പെണ്‍കുട്ടി മുറിയില്‍ കയറി വാതിലടക്കുകയും രാത്രി എട്ടു മണിയോടെ വീട്ടുകാര്‍ മകളെ ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല.

Surya Gochar 2024: സൂര്യൻ മകര രാശിയില്‍; ഈ രാശിക്കാരുടെ സമയം ഇന്നുമുതല്‍ തെളിയും!

തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കൃപാംഷിയെ കണ്ടെത്തുന്നത്. ഉടനെ തന്നെ വീട്ടുകാര്‍ പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തുവെന്ന് കോട്ട പോലീസ് എസ്‌എച്ച്‌ഒ ജിതേന്ദ്ര സിംഗ് പറഞ്ഞു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകള്‍ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad