മസ്കത്ത്: വികസന പദ്ധതിയുടെ ഭാഗമായി ഗവര്‍ണറേറ്റുകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് സുല്‍ത്താൻ ഹൈതം ബിൻ താരിഖ്.
ഖസബ് വിലായത്തിലെ സൈഹ് അല്‍ മഹാസിനിലെ റോയല്‍ ക്യാമ്ബില്‍ നടന്ന കൂടിക്കാഴ്ച, പൗരന്മാരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുന്നതിനും വികസന നിര്‍ദ്ദേശങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനും ഗവര്‍ണറേറ്റിന്റെ മൊത്തത്തിലുള്ള വളര്‍ച്ചക്കും പുരോഗതിക്കും സംഭാവന ചെയ്യുന്നതിന് നേരിട്ട് ആശയവിനിമയം നടത്താനുള്ള വേദിയായി മാറുകയും ചെയ്തു.
സുല്‍ത്താനെ സ്വീകരിക്കാൻ നില്‍ക്കുന്നു കുരുന്നുകള്‍
ഗവര്‍ണറേറ്റില്‍ നിരവധി വികസന പദ്ധതികള്‍ നടപ്പിലാക്കാനും സുല്‍ത്താൻ നിര്‍ദ്ദേശിച്ചു. അല്‍ ജരാദിയ ഏരിയയില്‍ വാണിജ്യ-പാര്‍പ്പിട പദ്ധതി സ്ഥാപിക്കല്‍, സൈഹ് അല്‍ വാസത്തില്‍ വ്യവസായ മേഖല, മദ്ഹ വിലായത്തില്‍ സാമൂഹിക ഭവന നിര്‍മാണം, നിരവധി സമുദ്ര ഗ്രാമങ്ങളുടെ വികസനം, ഖസബ് വിലായത്തിലെ മഹാസ് വ്യവസായ മേഖലയില്‍ പ്രീ ഫാബ്രിക്കേറ്റഡ് മോഡല്‍ ഫാക്ടറികള്‍ സ്ഥാപിക്കല്‍ തുടങ്ങി നിരവധി വികസന പദ്ധികള്‍ ഒരുക്കാനാണ് സുല്‍ത്താൻ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അധികാരവികേന്ദ്രീകരണത്തിന്റെ തത്ത്വം നടപ്പിലാക്കിയതിലൂടെ കൈവരിച്ച നല്ല ഫലങ്ങളെ സുല്‍ത്താൻ പ്രശംസിച്ചു. എല്ലാ വിലായത്തുകളിലും നടപ്പാക്കുന്ന വികസന-സേവന പദ്ധതികളെക്കുറിച്ച് ചില മന്ത്രിമാര്‍ സുല്‍ത്താനെ ധരിപ്പിച്ചു. ഒമാൻ കൗണ്‍സില്‍ അംഗങ്ങള്‍, മുനിസിപ്പല്‍ അംഗങ്ങള്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. നേരത്തെ ഗവര്‍ണറേറ്റില്‍ എത്തിയ സുല്‍ത്താന് ഊഷ്മള വരവേല്‍പ്പാണ് അധികൃതര്‍ നല്‍കിയത്. സുല്‍ത്താനെ വഹിച്ചുള്ള റോയല്‍ യാച്ച് എത്തിയപ്പോള്‍, ഒമാന്‍റെ പതാകയും സുല്‍ത്താന്റെ ചിത്രങ്ങളുമായി കപ്പലുകളുടെയും ബോട്ടുകളുടെയും അകമ്ബടിയോടെ ഗവര്‍ണറേറ്റിലേ
ക്ക് വരവേറ്റു. ഊഷ്മളമായ സ്വീകരണത്തിന് സുല്‍ത്താൻ നന്ദി പറഞ്ഞു. ഖസബ് തുറമുഖത്തെത്തിയ സുല്‍ത്താൻ ഗവര്‍ണറേറ്റിലെ പ്രശസ്തമായ നാടോടി നൃത്തങ്ങളും വീക്ഷിച്ചു.
.jpg)


%20(468%20x%2090%20px)%20(1).jpg)

