ബെംഗളൂരു: ഹംപി എക്സ്പ്രസില്‍ യു.കെ. സ്വദേശിയായ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച റെയില്‍വേ കരാര്‍ ജീവനക്കാരനെ പോലീസ് അറസ്റ്റുചെയ്തു.
0
City Flash Editor
January 16, 2024
ബെംഗളൂരു: ഹംപി എക്സ്പ്രസില്‍ യു.കെ. സ്വദേശിയായ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച റെയില്‍വേ കരാര്‍ ജീവനക്കാരനെ പോലീസ് അറസ്റ്റുചെയ്തു.
ബാഗല്‍കോട്ട് സ്വദേശി ബസവരാജ് (22) ആണ് അറസ്റ്റിലായത്. സംഭവത്തെ തുടര്‍ന്ന് റെയില്‍വേ ഇയാളെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞദിവസം രാത്രി ഹൊസപേട്ടിനും ബെംഗളൂരുവിനും ഇടയിലാണ് സംഭവം.
ശാരീരികസുഖമില്ലായിരുന്ന യുവതിക്ക് സഹായം വാഗ്ദാനംചെയ്താണ് ജീവനക്കാരൻ ലൈംഗികമായി ഉപദ്രവിച്ചതെന്ന് പോലീസ് പറഞ്ഞു.
തീവണ്ടിയില്‍ കിടക്കകളുടെ ചുമതലയാണ് ഇയാള്‍ക്കുണ്ടായിരുന്നത്. ബെംഗളൂരുവിലെത്തിയ യുവതി സുഹൃത്തുക്കളെ വിളിച്ച് വിവരം അറിയിച്ചശേഷം പോലീസില്‍ പരാതിനല്‍കുകയായിരുന്നു. ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ 30-കാരി കേരളം, തമിഴ്നാട് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് ഹംപി സന്ദര്‍ശനത്തിനെത്തിയത്.
CITY FLASH HABEEB CHEMBIRIKA All Right Reserved