മലപ്പുറം: ചങ്ങരംകുളത്തിനടുത്ത് പെരുമ്ബടപ്പില്‍ അമ്മയെയും കുഞ്ഞിനെയും കിണറ്റില്‍ വീണനിലയില്‍ കണ്ടെത്തി. രണ്ടരവയസ്സുള്ള കുഞ്ഞ് മരിച്ചു.
വന്നേരി സ്വദേശിനിയായ പേരോട്ടയില്‍ ഹസീനയെയും മകള്‍ ഇഷ മെഹ്റിനെയുമാണ് പട്ടേരിക്കുന്നിലെ ഭര്‍തൃവീട്ടില്‍ കിണറ്റില്‍വീണ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് ഇരുവരെയും പുറത്തെടുത്ത് പുത്തൻപള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ള ഹസീനയുടെ ആരോഗ്യനില അതീവഗുരുതരമാണ്.
കുഞ്ഞിനെയും എടുത്ത് ഹസീന കിണറ്റില്‍ചാടിയതാണെന്നാണ് സംശയം. ഹസീനയുടെ ഭര്‍ത്താവ് വിദേശത്താണ്. മൂന്നരവര്‍ഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. പെരുമ്ബടപ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
.jpg)


%20(468%20x%2090%20px)%20(1).jpg)

