Subscribe Us

വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ ദമ്ബതിമാര്‍ക്ക് പരിക്ക്; നാടൻബോംബ് തന്നെയെന്ന് പോലീസ്, കേസെടുത്തു



 രിട്ടി(കണ്ണൂര്‍): പുന്നാട് കോട്ടത്തെകുന്നില്‍ വീട്ടിലുണ്ടായ സ്ഫോടനം നാടൻബോംബ് നിര്‍മാണത്തിനിടയിലോ കൈകാര്യം ചെയ്യുമ്ബോഴോ ഉണ്ടായതാണെന്ന് പോലീസ് എഫ്.ഐ.ആര്‍.

ഞായറാഴ്ച ഉച്ചയോടെ നടന്ന സ്ഫോടനത്തില്‍ കോട്ടത്തെക്കുന്ന് കല്ലിക്കണ്ടി സുഭാഷ് (43), ഭാര്യ പാര്‍വതി (36) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.

ആദ്യം പന്നിപ്പടക്കമെന്നാണ് പറഞ്ഞിരുന്നത്. വൻ ശബ്ദത്തോടെയാണ് സ്ഫോടനം നടന്നത്. സുഭാഷിന്റെ ഇരുകാലുകള്‍ക്കും ദേഹത്തും പരിക്കേറ്റിട്ടുണ്ട്. ഭാര്യക്ക് വയറിലും ദേഹത്ത് പലയിടത്തും പരിക്കുണ്ട്. കാട്ടുപന്നിയെ പിടിക്കാനായി കെട്ടിയ പന്നിപ്പടക്കം താഴെ വീണ് പൊട്ടിയതാണെന്നാണ് സുഭാഷ് പോലീസിന് നല്‍കിയ മൊഴി. ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ ഇരുവരെയും പിന്നീട് കണ്ണൂര്‍ ഗവ. ആശുപത്രിയിലേക്ക് മാറ്റി.

അക്രമിക്കാൻ അല്ലെങ്കില്‍ പ്രതിരോധിക്കാൻ നാടൻബോംബ് നിര്‍മിച്ചതിന്റെ പേരില്‍ സുഭാഷിനെതിരെ ഇരിട്ടി പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. സുഭാഷ് സി.പി.എം. അനുഭാവിയാണ്.

എസ്.ഐ. വിപിനാണ് അന്വേഷണച്ചുമതല. ബോംബ് സ്ക്വാഡും പ്രദേശത്ത് പരിശോധന നടത്തി. ആദ്യം പന്നിപ്പടക്കമാണെന്ന സ്ഥിരീകരണം വന്നതോടെ ബി.ജെ.പി. ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ സംഭവത്തെക്കുറിച്ച്‌ സമഗ്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad