Subscribe Us

കൈകള്‍ ബന്ധിച്ച്‌ വേമ്ബനാട്ട് കായല്‍ നീന്താൻ ഏഴ് വയസ്സുകാരൻ

 


കോതമംഗലം: കൈകള്‍ ബന്ധിച്ച്‌ വേമ്ബനാട്ടുകായലില്‍ നാലര കിലോമീറ്റര്‍ നീന്തി കടക്കാൻ ഏഴ് വയസ്സുകാരൻ. കോതമംഗലം വാരപ്പെട്ടി പിടവൂര്‍ തുരുത്തിക്കാട്ട് സാത്വിക് സന്ദീപ് ആണ് ശനിയാഴ്ച്ച രാവിലെ എട്ടിന് വൈക്കം ബീച്ചില്‍ നിന്ന് ആലപ്പുഴ ചേര്‍ത്തല തവണക്കടവ് വരെ നീന്തുന്നത്.

കോതമംഗലം ഡോള്‍ഫിൻ അക്വാട്ടിക് ക്ലബ്ബിന് വേണ്ടി പരിശീലകൻ ബിജു തങ്കപ്പന്റെ നേതൃത്വത്തിലാണ് പരിശീലനം. കോതമംഗലം ക്രിസ്തുജ്യോതി ഇന്റര്‍നാഷനല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് സത്വിക്. കാലാവസ്ഥ അനുകൂലമാണങ്കില്‍ 1.40 മണിക്കൂര്‍ കൊണ്ട് നീന്തിക്കയറുമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷിഹാബ് കെ. സൈനു പറഞ്ഞു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad