Subscribe Us

അടച്ചിട്ട കടമുറിക്കുള്ളില്‍ നിന്നും തലയോട്ടി കണ്ടെത്തി; അന്വേഷണം

 


കോഴിക്കോട്; കുഞ്ഞിപ്പള്ളിയില്‍ അടച്ചിട്ട കടമുറിക്കുള്ളില്‍ നിന്നും തലയോട്ടി കണ്ടെത്തി. ദേശീയ പാത നിര്‍മ്മാണത്തിനായ് കെട്ടിടംപൊളിച്ചു മാറ്റുന്നതിനിടയിലാണ് തൊഴിലാളികള്‍ തലയോട്ടി കണ്ടെത്തിയത്.

പേപ്പര്‍ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയത്. ആറ് മാസത്തിലേറെ പഴക്കമുള്ള ശരീരാവശിഷ്ടമാണെന്നാണ് പ്രാഥമിക നിഗമനം. ഈ കട ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കാറില്ല. ഷട്ടര്‍ അടച്ച നിലയിലാണ്. സംഭവത്തില്‍ ദുരൂഹതയുണ്ട്.ചോമ്ബാല പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി വരുന്നു. റൂറല്‍ എസ്.പി എത്തിയ ശേഷം മാത്രമേ അനന്തരനടപടി എടുക്കുകയുള്ളൂ. ഫോറൻസിക് സംഘമുള്‍പ്പെടെ സ്ഥലത്ത് പരിശോധന നടത്തും.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad