Subscribe Us

ഭാരത് ജോഡോ ന്യായ് യാത്രയുടെ വേദി മാറ്റി; മാറ്റം മണിപ്പൂര്‍ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്

 


രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെവേദി മാറ്റി. മണിപ്പൂര്‍ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഹൈക്കമാൻഡ് വേദി മാറ്റാൻ തീരുമാനിച്ചത്.

ആളുകളെ കുറച്ച്‌ പരിപാടി നടത്തേണ്ടെന്ന ഹൈക്കമാൻഡിന്റെ നിലപാടിനെ തുടര്‍ന്ന് തൗബാലിലേക്ക് യാത്രയുടെ വേദി മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്.

തൗബാലിന് ശേഷം ഇംഫാലിലെ പാലസ് ഗ്രൗണ്ടില്‍ നേരത്തെ നിശ്ചയിച്ച പോലെ യോഗവും സംഘടിപ്പിക്കും. ജോര്‍ഹാട്ടില്‍ കണ്ടെയ്നറുകള്‍ പാര്‍ക്ക് ചെയ്യാൻ അനുമതി നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് അസമില്‍ യാത്രയെ തടയാൻ ശ്രമിക്കുന്നതായി ആരോപിച്ചിരുന്നു.

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഭൂപൻ ബോറ മജൂലി ദ്വീപിലേക്ക് യാത്ര ചെയ്യാൻ സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ല എന്ന് അറിയിച്ചെങ്കിലും യാത്രയുടെ അനുമതി സംബന്ധിച്ച്‌ അസം സര്‍ക്കാര്‍ ഇതുവരെയും വിശദീകരണം നല്‍കിയിട്ടില്ല. ഈ മാസം 14ന് മണിപ്പൂരില്‍ നിന്നും ആരംഭിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ കടന്നുപോയി മുംബൈയില്‍ അവസാനിക്കും. അധ്യക്ഷനായ മല്ലികാര്‍ജുൻ ഖാര്‍ഗെ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad