റിയാദ്: സൗദിയില്‍ നിന്ന് റീഎൻട്രി വിസയില്‍ പോയി മടങ്ങാത്തവര്‍ക്കുള്ള മൂന്ന് വര്‍ഷ പ്രവേശന വിലക്ക് നീക്കിയെന്ന് റിപ്പോര്‍ട്ട്.
സൗദിയില്‍ തൊഴില്‍ വിസയിലെത്തിയ ശേഷം എക്സിറ്റ് റീഎൻട്രി വിസയില്‍ പുറത്തുപോയി വിസയുടെ കാലാവധിക്കുള്ളില്‍ തിരിച്ചുവരാത്തവര്‍ക്ക് മൂന്ന് വര്‍ഷത്തെ പ്രവേശന വിലക്കുണ്ട്. അതൊഴിവാക്കി എന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ വിവിധ മേഖലകളിലെ കര, വ്യോമ, കടല്‍ പ്രവേശന കവാടങ്ങളിലെ പാസ്പോര്‍ട്ട് ഓഫീസുകളെ ഇത് സംബന്ധിച്ച് വിവരമറിയിച്ചതായി പാസ്പോര്‍ട്ട് വകുപ്പിനെ ഉദ്ധരിച്ച് അല്‍വത്വൻ പത്രവാര്‍ത്തയില്‍ പറയുന്നു. ചൊവ്വാഴ്ച മുതല്‍ ഈ നിരോധം റദ്ദാക്കാൻ ആവശ്യപ്പെട്ട് എല്ലാവകുപ്പുകളെയും പ്രവേശന കവാടങ്ങളെയും ഇത് സംബന്ധിച്ച് വിവരം അറിയിച്ചതായും പറയുന്നു. എന്നാല്‍ ചില കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് പ്രവേശന വിലക്ക് നീക്കുക എന്നും വ്യക്തമാക്കുന്നു. നിബന്ധനകള്‍ എന്താണെന്ന് പിന്നീട് വെളിപ്പെടുത്തും.
കൃത്യസമയത്ത് മടങ്ങാൻ പ്രതിജ്ഞാബദ്ധരായ തൊഴിലാളികള്‍ മടങ്ങാത്തതിനാല്‍ ഇതുമായി ബന്ധപ്പെട്ട മന്ത്രിസഭ തീരുമാനം നടപ്പിലാക്കണമെന്ന് രാജ്യത്തെ വ്യവസായികള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. വ്യവസായികളുടെ ഇൗ ആവശ്യത്തെ തുടര്‍ന്നാണ് നേരെത്ത റീഎൻട്രിയില്‍ പോയി നിശ്ചിത കാലയളവില്‍ തിരിച്ചുവരാത്തവര്‍ക്ക് സൗദിയിലേക്ക് പ്രവേശനത്തിന് മൂന്ന് വര്‍ഷത്തെ വിലക്ക് പാസ്പോര്‍ട്ട് വകുപ്പ് ഏര്‍പ്പെടുത്തിയിരുന്നത്. തൊഴിലാളികള്‍ തിരിച്ചുവരാത്തത് തൊഴിലുടമകള്‍ക്ക് വലിയ സാമ്ബത്തിക ചെലവുകള്‍ വരുത്തിയിരുന്നതിനാലാണിത്. തൊഴിലാളികള്‍ സാധുവായ തൊഴില്‍ കരാറുകള്‍ ഉണ്ടെന്നതിൻ്റെ അടിസ്ഥാനത്തിലാണ് എക്സിറ്റ് റീഎൻട്രി വിസകള്‍ നേടിയിരുന്നത്. തൊഴിലാളികളുടെ ഇഖാമ, വര്‍ക്ക് പെര്‍മിറ്റുകള്‍, തൊഴിലാളികള്‍ക്ക് നല്‍കുന്ന ടിക്കറ്റുകള്‍ എന്നിവ പുതുക്കുന്നതിനുള്ള ചെലവുകള്‍ കൃത്യസമയത്ത് ജോലിയില്‍ തിരിച്ചെത്താത്തതിനാല്‍ വലിയ സാമ്ബത്തിക ചെലവുകളാണ് ഉണ്ടാക്കിയിരുന്നത്. നിയമവിരുദ്ധമായ കാരണത്താല്‍ തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്നത് തൊഴിലാളിയുടെ ഭാഗത്തുനിന്നുള്ള ലംഘനമായി കണക്കാക്കിയിരുന്നു.
.jpg)


%20(468%20x%2090%20px)%20(1).jpg)

