Subscribe Us

യു എ ഇയില്‍ വിസ അനുവദിക്കുന്നതിന് ജനസംഖ്യാപരമായ നിബന്ധന

 


ദുബൈ | യു എ ഇ വിസ നടപടികള്‍ ഉദാരമാക്കിയതിനെ തുടര്‍ന്ന് രാജ്യത്തേക്കുള്ള കുടിയേറ്റത്തില്‍ വൻ വര്‍ധന ഉണ്ടായിട്ടുണ്ടെന്ന് സമകാലിക കണക്കുകള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍, ഒരേ രാജ്യത്തുള്ള ജീവനക്കാര്‍ കൂടുതലായി ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് വിസ അനുവദിക്കുമ്ബോള്‍ ജനസഖ്യാപരമായ പ്രാതിനിധ്യം പരിഗണിക്കുന്നുണ്ട് എന്ന് ഇമിഗ്രേഷൻ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നു. കൂടുതല്‍ ഇന്ത്യക്കാരുള്ള കമ്ബനിയില്‍ പുതിയ വിസ ലഭിക്കുന്നതുമായ ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് വിസ നിയമം ചര്‍ച്ചയാവുന്നത്. ഇന്ത്യയിലെ ഏതാനും സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ ലഭിച്ചില്ല എന്നാണ് സന്ദേശത്തില്‍ പറയുന്നത്.

ഒരു കമ്ബനിയില്‍ ഒരേ രാജ്യത്തുള്ളവര്‍ കൂടുന്നതിനനുസരിച്ച്‌ സിസ്റ്റത്തില്‍ സ്വയമേവ വരുന്ന നിയന്ത്രണം മാത്രമാണ് ഇത്. വിസ അനുവദിക്കുന്നതിലെ നിബന്ധനകള്‍ പാലിക്കുന്നവര്‍ക്ക് പുതിയ വിസ അടക്കമുള്ളവ ലഭിക്കും. അതേസമയം, ഗാര്‍ഹിക തൊഴിലാളികള്‍, ഫ്രീസോണ്‍ വിസക്കാര്‍ക്ക് ഈ വ്യവസ്ഥ ഇല്ല.

രാജ്യത്തിന്റെ ജനസംഖ്യയുടെ മഹാഭൂരിപക്ഷം വിവിധ ദേശീയതകളില്‍ നിന്നുള്ള മിശ്രിതമാണ്. ഇതില്‍ 30 ശതമാനത്തോളം വരും ഇന്ത്യൻ പ്രവാസികളുടെ ജനസംഖ്യ. ഈ കണക്ക് ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 2023-ല്‍ യു എ ഇ പ്രഖ്യാപിച്ച വിസ വൈവിധ്യവര്‍ക്കരണം, റിയല്‍ എസ്റ്റേറ്റ് വില്‍പ്പന ഇടപാടുകളുടെ വര്‍ധന, ടൂറിസം എന്നിവ ജനസംഖ്യയിലും തൊഴില്‍ മേഖലയിലും വലിയ വര്‍ദ്ധനവിന് കാരണമാക്കിയിട്ടുണ്ട്.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad