Subscribe Us

പാതയോരത്തെ ബോർഡുകളും തോരണങ്ങളും 7 ദിവസത്തിനകം നീക്കം ചെയ്യണം.

 


ഉദുമ ഗ്രാമ പഞ്ചായത്തിലെ സംസ്ഥാന പാതയുടെ ഇരു ഭാഗങ്ങളിലുമായി സ്ഥാപിക്കപ്പെട്ട ബാനറുകളും ബോർഡുകളും 7 ദിവസത്തിനകം സ്ഥാപിച്ചവർ തന്നെ നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം ആയത് നിയമ നടപടികളിലൂടെ നീക്കം ചെയ്ത് പിഴയീടാക്കുമെന്നും ബഹു. ഹൈക്കോടതി നിർദ്ദേശപ്രകാരം രൂപീകരിക്കപ്പെട്ട പഞ്ചായത്ത് തല കമ്മറ്റി യോഗം തീരുമാനിച്ചു. യോഗത്തിൽ ബേക്കൽ, മേൽ പറമ്പ് എസ് എച്ച് ഒ മാർ , പൊതുമരാമത്ത് വകുപ്പിന്റെയും ദേശീയ പാത വിഭാഗത്തിന്റെയും ഉദ്യോഗസ്ഥരും പങ്കെടുത്തു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെവി ബാലകൃഷ്ണൻ , വാർഡ് അംഗം ജലീൽ കാപ്പിൽ , ജൂനിയർ സൂപ്രണ്ട് അജയൻ എന്നിവർ സംസാരിച്ചു


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad