Subscribe Us

'എന്നെ പിരിച്ചുവിടാൻ നീ ആരാടാ?': ജോലിയില്‍ നിന്നും പറഞ്ഞുവിട്ടതിന് മാനേജരെ പഞ്ഞിക്കിട്ട് യുവതി - വീഡിയോ


 

ന്യൂഡല്‍ഹി: യു.എസിലെ ജാക്‌സണ്‍ അറ്റ്‌ലാന്റ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ടെര്‍മിനല്‍ ഡിക്ക് സമീപമുള്ള ഒരു കോഫി ഷോപ്പിലെ മാനേജരെ മര്‍ദ്ദിച്ച്‌ യുവതി.

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. എയര്‍പോര്‍ട്ടിലെ ഒരു കോഫീഷോപ്പില്‍ തന്നെ പിരിച്ചുവിട്ട മാനേജരുമായി ഒരു യുവതി വഴക്കുണ്ടാക്കുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ജോലിയില്‍ നിന്നും പിരിച്ചുവിട്ടതാണ് യുവതിയെ പ്രകോപിപ്പിച്ചത്.

കോപാകുലയായ സ്ത്രീയും കടയിലെ ജീവനക്കാരും തമ്മിലുള്ള നാടകീയമായ മുഖാമുഖത്തിന്റെ ഒരു വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. തന്നെ പിരിച്ചുവിട്ട മാനേജരെ യുവതി ശാരീരികമായി ആക്രമിക്കുകയായിരുന്നു. എയര്‍പോര്‍ട്ടിലെ ഹാര്‍വെസ്റ്റ് ആൻഡ് ഗ്രൗണ്ട്സ് കോഫി ഷോപ്പിലാണ് സംഭവം നടന്നത്. ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം കോഫിഷോപ്പിലെ മറ്റൊരു ജീവനക്കാരിയുമായി വഴക്കിട്ടതിനാണ് യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. ഷാക്കോരിയ എല്ലി എന്ന ജീവനക്കാരിയാണ് വീഡിയോയില്‍ ഉള്ളത്.

Clown World എന്ന യൂസറാണ് വീഡിയോ എക്സില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോയില്‍ യുവതി കടയുടെ പിൻവശത്തേക്ക് പോകാൻ ശ്രമിക്കുന്നത് കാണാം. എന്നാല്‍, രണ്ട് മാനേജര്‍മാര്‍ കൂടി അവളെ അവിടെ നിന്നും തള്ളിമാറ്റാൻ ശ്രമിക്കുകയാണ്. എന്റെ സാധനങ്ങള്‍ തിരിച്ചുതരൂ എന്നാണ് അവള്‍ പറയുന്നത്. യുവതി മാനേജര്‍മാരെ തല്ലുന്നുണ്ട്. അതിനിടയില്‍ ഒരു കസേര എടുത്തും അവള്‍ അവരെ അക്രമിക്കാൻ ശ്രമിക്കുന്നു. എന്നാല്‍, മാനേജര്‍മാര്‍ അവളെ പിന്നെയും പിന്നെയും പിടിച്ചു മാറ്റുന്നുണ്ട്.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad