അമൃത്സര്‍: കാമുകിക്ക് വേണ്ടി പരീക്ഷയെഴുതാൻ സ്ത്രീ വേഷത്തിലെത്തിയ യുവാവ് പിടിയില്‍. പഞ്ചാബിലെ ഫരീദ്കോട്ടില്‍ കഴിഞ്ഞ ഏഴിനാണ് സംഭവം.
0
City Flash Editor
January 16, 2024
അമൃത്സര്‍: കാമുകിക്ക് വേണ്ടി പരീക്ഷയെഴുതാൻ സ്ത്രീ വേഷത്തിലെത്തിയ യുവാവ് പിടിയില്‍. പഞ്ചാബിലെ ഫരീദ്കോട്ടില്‍ കഴിഞ്ഞ ഏഴിനാണ് സംഭവം.
ബാബാ ഫരീദ് ഹെല്‍ത്ത് യൂണിവേഴ്സിറ്റിയിലെ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയിലേക്കുള്ള പരീക്ഷ. ലേഡീസ് സ്യൂട്ട്, ചുവന്ന വളകള്‍, ബിന്ദി, ലിപ്‌സ്റ്റിക് തുടങ്ങി മേക്കപ്പ് ഒക്കെ ചെയ്‌ത് അംഗ്‌രേസ് സിംഗ് എത്തി. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമാണ് ഹാജരാക്കിയത്.
അവിടെയെല്ലാം വിജയിച്ച അംഗ്‌രേസ് ബയോമെട്രിക് പരിശോധനയില്‍ കുടുങ്ങി. വിരലടയാളം പരിശോധിച്ചപ്പോള്‍ പരംജിത് കൗറിന്റെ വിരലടയാളവുമായി സാമ്യമില്ല. തട്ടിപ്പാണെന്ന് ബോദ്ധ്യപ്പെട്ടതോടെ നിയമനടപടി സ്വീകരിച്ചു. പരംജിത് കൗറിനെ പരീക്ഷയില്‍ നിന്ന് വിലക്കി.
CITY FLASH HABEEB CHEMBIRIKA All Right Reserved