Subscribe Us

അമേരിക്കൻ കപ്പലിന് നേരെ യമൻ തീരത്ത് ആക്രമണം; ആക്രമത്തിന് പിന്നില്‍ ഹൂതികളെന്ന് റിപ്പോര്‍ട്ട്

 


മേരിക്കൻ ചാരക്കപ്പലിന് നേരെ യമനിന്റെ തെക്കൻ തീരത്ത് മിസൈല്‍ ആക്രമണം. ആക്രമണത്തിന് പിന്നില്‍ ഹൂതികളാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ആക്രമണത്തില്‍ ഇതുവരെയും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യുകെ മാരി ടൈം ട്രേഡ് ഓപ്പറേഷൻസ് അധികൃതര്‍ നല്‍കുന്ന വിവരമനുസരിച്ച്‌ യമൻ തീരത്ത് ഏദൻ ഉള്‍ക്കടലില്‍ നിന്ന് തെക്കു കിഴക്കായി 177 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്നിരിക്കുന്നത്.

കടലില്‍ തുടരുന്ന കപ്പലുകള്‍ അതീവ ജാഗ്രത പാലിക്കാൻ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്നും അധികൃതര്‍ അന്വേഷണം നടത്തി വരികയാണെന്നും മാരി ടൈം ട്രേഡ് ഓപ്പറേഷൻസ് അധികൃതര്‍ അറിയിച്ചു. കണക്റ്റിക്കട്ട് ആസ്ഥാനമായുള്ള സ്റ്റാം ഫോര്‍ഡ് സ്ഥാപനമായ ഈഗിള്‍ ബള്‍ക്കിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാരം നടത്തുന്ന കപ്പല്‍ എന്നാണ് റിപ്പോര്‍ട്ട്.

യുഎസ് യമനിലെ ഹൂതികളുടെ സൈനിക സ്ഥാനങ്ങളില്‍ നടത്തിയ സൈനിക ആക്രമണത്തിന് മറുപടിയായാണ് നിലവിലെ ആക്രമണം എന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്റെ ഭാഗമായി യുഎസിന്റെ ഉടമസ്ഥതയിലുള്ള മാര്‍ഷല്‍ ഐലൻഡ്സ് ഫ്ലാഗ് ചെയ്ത ബള്‍ക്ക് കാരിയറില്‍ തീപിടുത്തവും ഉണ്ടായി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad