Subscribe Us

ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയം; മുഖത്ത് ആസിഡ് ഒഴിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം;


ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയം; മുഖത്ത് ആസിഡ് ഒഴിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം; രക്ഷിക്കാനെത്തിയ അയല്‍വാസിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് പോലീസ് പിടിയില്‍

കൊല്ലം: പത്തനാപുരത്ത് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ഭര്‍ത്താവ് പിടിയില്‍. ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയത്തിന്മേലാണ് ആക്രമണം നടത്തിയത്.

രക്ഷിക്കാൻ ശ്രമിച്ച അയല്‍വാസിയെ ഇയാള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു.
സംഭവത്തില്‍ എടത്തറ സ്വദേശി സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഒന്നര വര്‍ഷമായി ഭാര്യ മാങ്കോട് സ്വദേശി ശോഭയുമായി അകന്ന് കഴിയുകയായിരുന്നു സന്തോഷ്. ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയത്തിലാണ് വീടിന് സമീപത്തെ പറമ്ബില്‍ പുല്ലുവെട്ടുകായിരുന്ന ശോഭയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. ടാപ്പിംഗ് തൊഴിലാളിയായ സന്തോഷ് റബര്‍ പാലിന് ഉറയൊഴിക്കാൻ ഉപയോഗിക്കുന്ന ആസിഡാണ് ഉപയോഗിച്ചത്. മുഖത്തും കൈയ്ക്കും സാരമായി പൊള്ളലേറ്റ ശോഭയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിലവിളി കേട്ട് എത്തിയ അയല്‍വാസി മധുവിനെ റബ്ബര്‍ ടാപ്പിംഗിന് ഉപയോഗിക്കുന്ന കത്തികൊണ്ട് കുത്തി വീഴ്ത്തിയും ആക്രമണം.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad