ഏറ്റവും അപകടകരമായ കാൻസറുകളിലൊന്നാണ് ശ്വാസകോശ കാൻസര്‍. ഇന്ത്യയില്‍ ശ്വാസകോശ അര്‍ബുദ കേസുകള്‍ വര്‍ദ്ധിക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്.
സ്ത്രീകളിലും പുരുഷന്മാരിലും കാൻസര്‍ മരണത്തിന് പ്രധാന കാരണമാണിത്. ശ്വാസകോശാര്‍ബുദത്തിന്റെ ആദ്യ ഘട്ടത്തില്‍ ഒരിക്കലും ലക്ഷണങ്ങള്‍ ഒന്നും പ്രകടമാകണമെന്നില്ല. ശ്വാസകോശ അര്‍ബുദത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകമാണ് പുകവലി. പുകവലി പുരുഷന്മാരില്‍ 10 ല്‍ 9 കേസുകളും സ്ത്രീകളില്‍ 10 ല്‍ 8 കേസുകളും ശ്വാസകോശ അര്‍ബുദത്തിന് കാരണമാകുന്നു. പുകവലി തന്നെയാണ് ശ്വാസകോശാര്‍ബുദത്തിനു കാരണമാകുന്ന ഏറ്റവും പ്രധാനഘടകം. ശ്വാസകോശ കാൻസറിന്റെ ലക്ഷണങ്ങള്‍ ചില പ്രധാനപ്പെട്ട ലക്ഷണങ്ങള്‍…
1. വിട്ടുമാറാത്ത ചുമ തന്നെയാണ് ശ്വാസകോശാര്‍ബുദത്തിന്റെ ആദ്യ ലക്ഷണം. നിര്‍ത്താതെയുളള അതിഭയങ്കരമായ ചുമ ചിലപ്പോള്‍ ശ്വാസകോശ അര്‍ബുദത്തിൻറെയാവാം. അതിനാല്‍ ഇവ നിസാരമായി കാണരുത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
2. ശ്വസിക്കാനുളള ബുദ്ധിമുട്ടാണ് മറ്റൊരു ലക്ഷണം. ചെറുതായിട്ട് ഒന്ന് നടക്കുമ്ബോള്‍ പോലും ഉണ്ടാകുന്ന കിതപ്പ് പ്രത്യേകം ശ്രദ്ധിക്കണം.
ചുമയ്ക്കുമ്ബോള്‍ രക്തം ഉണ്ടാവുക
4. ചുമയ്ക്കുമ്ബോഴോ ചിരിക്കുമ്ബോഴോ ശ്വസിക്കുമ്ബോഴോ നെഞ്ചിലോ പുറകിലോ തോളിലോ ഉള്ള വേദന.
5. പെട്ടെന്ന് ഭാരം കുറയുക.
6. ക്ഷീണമോ ബലഹീനതയോ അനുഭവപ്പെടുക.
7. വിശപ്പില്ലായ്മ
8. ബ്രോങ്കൈറ്റിസ് അല്ലെങ്കില്‍ ന്യുമോണിയ പോലുള്ള ശ്വാസകോശ അണുബാധകള്‍ മാറാതെ നില്‍ക്കുക.
9. മുഖത്തോ കഴുത്തിലോ വീക്കം
10. വിഴുങ്ങാൻ ബുദ്ധിമുട്ട് അല്ലെങ്കില്‍ വിഴുങ്ങുമ്ബോള്‍ വേദന
.jpg)


%20(468%20x%2090%20px)%20(1).jpg)

