Subscribe Us

യുഎഇയില്‍ റെസിഡന്‍സി, വിസിറ്റ് വിസ കാലാവധി കഴിഞ്ഞാല്‍ പ്രതിദിനം 50 ദിര്‍ഹം പിഴ ചുമത്തും


യുഎഇയില്‍ റെസിഡൻസി, വിസിറ്റ് വിസ കാലാവധി കഴിഞ്ഞാല്‍ പ്രതിദിനം 50 ദിര്‍ഹം പിഴ ചുമത്തും.രാജ്യത്ത് താമസിക്കുന്ന വിദേശികളോടും വിനോദസഞ്ചാരികളോടും അതോറിറ്റിയുടെയും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ദുബൈയുടെയും വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാനും വിസ സേവന ഫീസ് കാണാനും ഭരണകൂടം ആവശ്യപ്പെട്ടു.

എൻട്രി പെര്‍മിറ്റിനും വിസ സേവനത്തിനുമുള്ള അഭ്യര്‍ത്ഥന അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴിയും സ്മാര്‍ട്ട് ആപ്ലിക്കേഷൻ വഴിയും "ദുബൈ നൗ" എന്ന വെബ്‌സൈറ്റ് വഴിയും ടൈപ്പിംഗ് സെന്ററുകള്‍ വഴിയും സമര്‍പ്പിക്കാമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. വിസ അപേക്ഷയ്ക്കായി ഇലക്‌ട്രോണിക് ചാനലുകള്‍ ഉണ്ടെന്നും അതിലൂടെ എൻട്രി പെര്‍മിറ്റിനോ റസിഡൻസ് പെര്‍മിറ്റിനോ വേണ്ടിയുള്ള അപേക്ഷ സമര്‍പ്പിക്കാമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad