Subscribe Us

പ്രധാനമന്ത്രി മാതൃവന്ദന യോജന: 31 വരെ അപേക്ഷിക്കാം. ആദ്യ പ്രസവത്തിന് 5000 രൂപയും രണ്ടാം പ്രസവത്തില്‍ പെണ്‍കുഞ്ഞാണെങ്കില്‍ 6000 രൂപയും


ഗര്‍ഭിണികളായ സ്ത്രീകളുടെയും മുലയൂട്ടുന്ന അമ്മമാരുടെയും പോഷണ നിലവാരം ഉയര്‍ത്തുക, ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന പ്രധാനമന്ത്രി മാതൃവന്ദന യോജനയില്‍ 31 വരെ അപേക്ഷിക്കാം.

അങ്കണവാടികളിലൂടെയോ നേരിട്ടോ https://pmmvy.nic.in വഴി അപേക്ഷ നല്‍കാം. ആദ്യ പ്രസവത്തിന് 5000 രൂപയും രണ്ടാം പ്രസവത്തില്‍ പെണ്‍കുഞ്ഞാണെങ്കില്‍ 6000 രൂപയും പദ്ധതി പ്രകാരം ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കും.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad