Subscribe Us

മൂന്ന് പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം;മലയാളി യുവാവ് പിടിയില്‍

 


മൂന്ന് പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം. മംഗളൂരുവിലെ കടമ്ബയിലാണ് സംഭവം നടന്നത്. മലയാളി യുവാവ് പൊലീസ് കസ്റ്റഡിയില്‍.

പൊലീസ് അബിൻ എന്ന മലയാളി യുവാവിനെയാണ് അറസ്റ്റ് ചെയ്‌തത്‌. ആക്രമണം

പരീക്ഷയ്ക്ക് പോകുന്നതിനിടെയാണ് ഉണ്ടായതെന്ന് പൊലീസ് പറയുന്നു. ഉടൻ തന്നെ കടമ്ബ ഗവ. കോളജിലെ വിദ്യാർത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അബിൻ ഇരുപത്തിമൂന്നുകാരനായ എംബിഎ വിദ്യാർഥിയാണ്. ഇയാള്‍ പരീക്ഷാ ഹാളില്‍ പ്രവേശിക്കാനൊരുങ്ങിയ മൂന്ന് വിദ്യാർഥികള്‍ക്കു നേരെയാണ് ആസിഡ് ഒഴിച്ചത്. ഈ വിദ്യാർഥിനികള്‍ സ്കൂളിന്റെ ബാല്‍ക്കണിയില്‍ ഇരുന്ന് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അതിനുശേഷം മലയാളി യുവാവ് പരീക്ഷാ ഹാളിലേക്കു പ്രവേശിക്കുന്നതിനു തൊട്ടുമുൻപാണ് ആസിഡ് ആക്രമണം നടത്തിയത്. ഇയാള്‍ മാസ്കും തൊപ്പിയും ധരിച്ചെത്തിയാണ് ആക്രമണം നടത്തിയത്.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad