ഉന്നാവോ: തമിഴ്നാട്ടില്‍നിന്ന് ഉത്തര്‍പ്രദേശിലെ അയോധ്യയിലേക്ക് വെടിമരുന്നുമായി പോയ ട്രക്കിന് തീപിടിച്ചു. മൂന്നുമണിക്കൂറോളം നിന്നുകത്തിയ ട്രക്ക് പൂര്‍ണമായും നശിച്ചു.
0
City Flash Editor
January 18, 2024
ഉന്നാവോ: തമിഴ്നാട്ടില്‍നിന്ന് ഉത്തര്‍പ്രദേശിലെ അയോധ്യയിലേക്ക് വെടിമരുന്നുമായി പോയ ട്രക്കിന് തീപിടിച്ചു. മൂന്നുമണിക്കൂറോളം നിന്നുകത്തിയ ട്രക്ക് പൂര്‍ണമായും നശിച്ചു.
ട്രക്കിനു തീപിടിച്ചത് എങ്ങനെയെന്നു വ്യക്തമല്ല. ട്രക്കിനെ തീ വിഴുങ്ങുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. തീ കെടുത്തുന്നതിന് മുന്‍പ് മൂന്ന് മണിക്കൂറോളമാണ് ട്രക്ക് നിന്നുകത്തിയത്. അയോധ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകള്‍ക്കായി കൊണ്ടുപോവുകയായിരുന്ന വെടികോപ്പുകളാണ് ട്രക്കിലുണ്ടായിരുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്.
അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അഗ്നിശമനാ സേനാംഗങ്ങള്‍ ട്രക്കിലേക്ക് വെള്ളം ഒഴിക്കുന്നതിനിടയിലും വലിയ രീതിയില്‍ വെടികോപ്പുകള്‍ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങള്‍ അടക്കമാണ് പുറത്ത് വന്നിട്ടുള്ളത്..
CITY FLASH HABEEB CHEMBIRIKA All Right Reserved