യുഎഇ:യുഎഇയിലെ എമിറേറ്റ്സ് ഐഡി പുതുക്കുന്നതില്‍ കാലതാമസം വരുത്തുന്ന ഏതാനും വിഭാഗങ്ങളെ പിഴയില്‍ നിന്ന് ഒഴിവാക്കുമെന്ന് യുഎഇ ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ICP) അറിയിച്ചു.
0
City Flash Editor
January 24, 2024
യുഎഇ:യുഎഇയിലെ എമിറേറ്റ്സ് ഐഡി പുതുക്കുന്നതില്‍ കാലതാമസം വരുത്തുന്ന ഏതാനും വിഭാഗങ്ങളെ പിഴയില്‍ നിന്ന് ഒഴിവാക്കുമെന്ന് യുഎഇ ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ICP) അറിയിച്ചു.
ഈ അറിയിപ്പ് അനുസരിച്ച് താഴെ പറയുന്ന വിഭാഗങ്ങളെ (പൗരന്മാർ, പ്രവാസികള്‍ ഉള്‍പ്പടെ) എമിറേറ്റ്സ് ഐഡി പുതുക്കുന്നതില്‍ കാലതാമസം വരുത്തുന്നതിന് ചുമത്തുന്ന പിഴയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
യുഎഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ ശേഷം മൂന്ന് മാസത്തിലധികം യു എ എയ്ക്ക് പുറത്ത് താമസിച്ചവർ. ഇവരുടെ എമിറേറ്റ്സ് ഐഡി സാധുത ഇവർ യുഎഇയില്‍ നിന്ന് മടങ്ങിയ തീയതിക്ക് ശേഷമാണ് അവസാനിക്കുന്നതെങ്കില്‍ ഇത്തരക്കാർക്ക് ഈ പിഴ ഒഴിവാക്കുന്നതാണ്.
ഔദ്യോഗിക ഉത്തരവ് പ്രകാരം യുഎഇയില്‍ നിന്ന് നാട് കടത്തപ്പെട്ടവരുടെ ഐഡി സാധുത അവസാനിക്കുന്ന പശ്ചാത്തലത്തില്‍. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളുള്ളവർക്കാണ് ഈ ഇളവ് ലഭിക്കുന്നത്.യുഎഇ പൗരത്വം ലഭിക്കുന്നതിനെടുക്കുന്ന കാലയളവില്‍ ഐഡി കാർഡ് ലഭിക്കാത്തവർ.
എമിറേറ്റ്സ് ഐഡി കാലാവധി അവസാനിക്കുന്ന തീയതിക്ക് 30 ദിവസത്തിനുള്ളില്‍ ഇവ പുതുക്കാത്തവർക്ക് കാലതാമസം വരുന്ന ഓരോ ദിവസത്തേക്കും 20 ദിർഹം വെച്ച് (പരമാവധി 1000 ദിർഹം വരെ) പിഴ ചുമത്തുന്നതാണ്. മേല്‍പ്പറഞ്ഞ വിഭാഗങ്ങള്‍ക്ക് ഈ പിഴ ഒഴിവാക്കുന്നതിനായുള്ള അപേക്ഷകള്‍ക്ക് പ്രത്യേക ഫീസുകള്‍ ചുമത്തുന്നതല്ല.
CITY FLASH HABEEB CHEMBIRIKA All Right Reserved