Subscribe Us

കർണാടക സ്റ്റേറ്റ് എസ്. വൈ. എസ്. മുപ്പതാം വാർഷിക സമാപന സമ്മേളനം ജനുവരി 24 മംഗലാപുരത്ത് വെച്ച് നടക്കും



കർണാടക സംസ്ഥാന സുന്നി യുവജന സംഘം (SYS) തിൻ്റെ മുപ്പതാമത് വാർഷിക മഹാസമ്മേളനം  ജനുവരി 24 ന് മംഗലാപുരം, അഡ്യാർ കണ്ണൂർ ഷാ ഗാർഡൻ ഗ്രൗണ്ടിൽ നടക്കുകയാണ്. 


സംസ്ഥാനത്തെ ഏറ്റവും വലിയ മുസ്ലിം യുവജന സംഘടനയായ എസ്. വൈ. എസ് 1994 ൽ കർണാടകയിലെ യുവജനങ്ങളുടെ സമഗ്ര വികസനം ലക്ഷ്യം വച്ച് കൊണ്ടാണ് രൂപം നൽകിയത് .


കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി, മത, സാമൂഹിക, സാംസ്കാരിക സാന്ത്വന മേഖലകളിൽ അടക്കം നിരവധി പദ്ധതികൾ സംഘടന നടപ്പിലാക്കിയിട്ടുണ്ട് . 


മുപ്പതാം വാർഷികത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന കാമ്പയിന്റെ ഉദ്ഘാടനം  കഴിഞ്ഞ വർഷം ജനുവരി ഇരുപത്തിനാലിന് ശിവമോഗയിൽ വെച്ച് നടത്തുകയും, ശേഷം മുപ്പത് ഇനം പ്രവർത്തന പദ്ധതികൾ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.


ലോകപ്രശസ്ത പണ്ഡിതനും, ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ സുൽത്താനുൽ ഉലമ എ.പി.അബൂബക്കർ മുസ്‌ലിയാർ കാന്തപുരം, സംസ്ഥാന മുഖ്യമന്ത്രി ശ്രീ സിദ്ധരാമയ്യ, സയ്യിദ് കുമ്പോൽ ആറ്റക്കോയി തങ്ങൾ, സയ്യിദ് ഖലീലുൽ ബുഖാരി, സയ്യിദ് കൂറത്ത് തങ്ങൾ, സൈനുൽ ഉലമാ മാണി ഉസ്താദ്, പേരോട് അബ്ദുൽ റഹ്മാൻ സഖാഫി, തുടങ്ങിയ മതനേതാക്കൾ, കർണാടക നിയമസഭാ സ്പീക്കർ  യു. ടി. ഖാദർ, മന്ത്രി സമീർ അഹമ്മദ്, വിധാന പരിഷത്ത് അംഗം ബി. എം. ഫാറൂഖ്, ദക്ഷിണ കന്നഡ എംപി നളീൻ കുമാർ കട്ടീൽ, മംഗലാപുരം എംഎൽഎ വേദവ്യാസ കാമത്ത്, മംഗലാപുരം മേയർ സുധീർ ഷെട്ടി, ഹാജി യെനെപോയ അബ്ദുല്ല കുഞ്ഞി, ഹാജി മുഹമ്മദ് മസൂദ് കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളിലെ  വിശിഷ്ടാതിഥികൾ പങ്കെടുക്കും.


സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒരു ലക്ഷത്തോളം പേർ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad